ഈ വേനൽ ചൂടേറുന്നു
ഈ ചൂടിൽ നാമറിയുന്നു
വെറുതെയിരിപ്പിൻ വിരസഭാവം
ചുണ്ടുകളിൽ പുഞ്ചിരിയില്ല
തൂവാലയത് മറച്ചീടുന്നു
ആ മറവ് നമുക്കേകുന്നു സുരക്ഷിതകവചം
ചങ്ങാതികളുമായി കളിചിരിയില്ല
ചങ്ങാത്തം ഭീതിയിലായി
ഈ വേനലിൽ കൂട്ടുപിടിക്കാം
പുസ്തകത്തിൻ താളുകളെ
ആ താളിൻ തണുപ്പിലേറി
ഈ വേനൽ ചൂടകറ്റാം