പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/സ്വർണമീനും കാക്കയും

സ്വർണമീനും കാക്കയും

ഒരു ജലാശയത്തിൽ ഒരു സ്വർണമീനുണ്ടായിരുന്നു. അഹങ്കാരിയായിരുന്നു അവൻ. ആ സ്വർണമീനിന് തന്റെ നിറത്തിൽ അഹങ്കരിക്കുമായിരുന്നു. മറ്റു മീനുകളെ എപ്പോഴും കളിയാക്കിയിരുന്നു. അങ്ങനെ ഇരിക്കെ അതുവഴി ഒരു കാക്ക പറക്കുന്നുണ്ടായിരുന്നു. കാക്കക്ക് ആ ജലാശയത്തിൽ എന്തോ തിളങ്ങുന്നതായി തോന്നി. അതൊരു സ്വർണ വസ്തു എന്ന് മനസിലായി. കാക്ക ആ സ്വർണ വസ്തുവിൽ സൂക്ഷിച്ചു നോക്കി. അതൊരു മീനാണ്‌. കാക്ക മീനിനെ കൊത്തി. ഭാഗ്യം ഉള്ളതു കൊണ്ട് മീനിന്റെ ചിറകിനു മാത്രം കൊത്തു കൊണ്ടു. ഈ സംഭവത്തിൽ നിന്ന് മീനിനു മനസിലായി തനിക്കു സ്വർണനിറമുള്ളതുകൊണ്ടാണ് കാക്ക തന്നെ കൊത്തിയത് എന്ന്. ഇതോടെ മീനിന്റെ അഹങ്കാരം ഇല്ലാതായി.

ഏതൊരു ജീവിക്കയാൽ പോലും അഹങ്കാരം ഇല്ലാതെ ജീവിച്ചാൽ സുഖമായി ജീവിക്കാം.

അഭിനനവ് മനക്കൽ
9F പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ