പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/തിരിച്ചറിവ്

തിരിച്ചറിവ്
പാരിസ്ഥിതിക പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്. മനുഷ്യന്റെ ഭൗതികമായ സാഹചര്യ ങ്ങളിൽ ഉള്ള വികസനമാണ് മാനവിക പുരോഗതി എന്ന സമവാക്യമാണ് ഇതിന് കാരണം. മനുഷ്യന്റെ അടി സ്ഥാന ആവശ്യങ്ങൾക്ക് ഉപരി ആർഭാടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധ ചെലുത്തുമ്പോൾ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു. ഇതിന്റെ ഫലമായി ഗുരുതര പ്രതിസന്ധിയിലേക്ക് പ്രകൃതി നിപതിച്ചു.
 സംസ്ക്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ്. എന്നാൽ ഭൂമിയെ നാം മലിനമാക്കുന്നു. കാട് കൈയേറി മരം നശിപ്പിച്ച് കാട്ടാറുകളെ മലിനപ്പെടുത്തി അവയെ നാം മരുഭൂമിയാക്കുന്നു.വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാ ടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം.വ്യക്തിശുചിത്വം ഗൃഹ ശുചിത്വം പരിസര ശുചിത്വം സാമൂഹ്യ ശുചിത്വം എന്നിങ്ങനെ വിവിധ തലങ്ങൾ ഉണ്ട്. സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ വീട്ടിലേക്ക് എറിയുന്ന,  വീട്ടിലെ മലിന ജലം രഹസ്യമായി പൊതു ഓടയിലക്ക് ഒഴുക്കുന്ന നമുക്ക് എങ്ങനെ ശുചിത്വത്തെക്കുറിച്ച് സംസാരിക്കാനാകും; ചിന്തിക്കാനാകും. ആവർത്തിച്ചവരുന്ന പകർച്ച വ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മക്ക് കിട്ടുന്ന പ്രതിഫലമാണെന്ന് നാം തിരിച്ചറിയുന്നില്ല. ശുചിത്വം വേണമെന്ന് എല്ലാർക്കും അറിയാം. എന്നിട്ടും ശുചിത്വമില്ലാതെ നാം ജീവിക്കുന്നു. ഈ അവസ്ഥയെ പ്രതിരോധിക്കുന്നത് മനുഷ്യനാൽ കഴിയില്ല എന്ന് മനസ്സിലാക്കിയ പ്രകൃതി തന്നെ സ്വയം തീരുമാനിച്ചതാകാം കൊറോണ എന്ന വൈറസ്: ആരെക്കൊണ്ടും സാധിക്കാത്ത പല കാര്യങ്ങൾ ഇതിനാൽ സാധ്യമായി. ഫാസ്റ്റ്ഫുഡ് കഴിച്ച മനുഷ്യർ വീടിലെ ആഹാരത്തിന്റെ രുചി അറിഞ്ഞു തുടങ്ങി. തമ്മിൽ ഒന്ന് കാണാൻ പോലും സമയമില്ലതിരുന്ന വർക്ക് യഥേഷ്ടം കാണാനും സ്നേഹിക്കാനും സംസരിക്കാനും ഉള്ള സമയം കിട്ടി. കൈ കഴുകാൻ തുടങ്ങിയ നമ്മൾ ശുചിത്വം അറിയാൻ തുടങ്ങി. അങ്ങനെ എന്തായാലും നാം നടത്തിയ പ്രതിരോധം ഇന്ന് ലോകത്തിന് തന്നെ മാതൃകയായിരിക്കുന്നു. "ലോകാ സമസ്താ സുഖിനോ ഭവന്തു "


അഭിഷേക് എസ് എസ്
8 D പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം