ഭൂമി

ഒരു കൊച്ചു ഗ്രാമം, ആ ഗ്രാമത്തിലെ ഒരു നദിക്കരയിൽ ഒരു കൊച്ചു വീട് , ആ വീട്ടിൽ അച്ഛനും അമ്മയും രണ്ടു കുട്ടികളും താമസിച്ചിരുന്നു. ആ വീടിന്റെ മുൻവശം പലനിറത്തിലുള്ള റോസാപ്പൂക്കൾ കൊണ്ട് നിറഞ്ഞിരുന്നു , കൂലിപ്പണിക്കാരനായ അച്ഛൻ വളരെ കഷ്ട്ടപെട്ടാണെങ്കിലും ഭാര്യയെയും മക്കളെയും നന്നായി നോക്കിയിരുന്നു।

അവധി ദിവസത്തിനുശേഷം തിങ്കളാഴ്ച രാവിലെ സ്കൂളിൽ പോകാൻ 'അമ്മ മക്കളെ വിളിച്ചു ।
വേഗം എഴുനേൽക്കാൻ പറഞ്ഞു 'അമ്മ അടുക്കളയിൽ തിരക്കിട്ട ജോലിയിൽ ഏർപ്പെട്ടു, അമ്മയോട് എനിക്ക് കുളിക്കാൻ വെള്ളം തരാൻ ആവിശ്യപെട്ടപ്പോൾ 'അമ്മ കിണറ്റിൽ നിന്നും രണ്ടു കുടം വെള്ളം കോരി വന്നു, അപ്പോൾ അവൻ ചോദിച്ചു അമ്മേ നമുക്ക് നദിയിൽ കുളിച്ചു കൂടെ ।"
,വേണ്ട മോനെ, നദിയിലെ ജലം മലിനമാണ്
, പണ്ട് നിങ്ങളുടെ അച്ഛൻ ഈ നദിയിലാണ് കുളിച്ചിരുന്നത്. നമ്മുടെ നാട്ടിലെ ആളുകൾ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് , ആദ്യമൊക്കെ ഈ നദിയിൽ നിന്നാണ് അച്ഛൻ മീനും കാക്കയും ഒക്കെ പിടിച്ചിരുന്നത്, അപ്പൊ മകൻ ചോദിച്ചു ഈ നദി മാലിന്യമാക്കുന്നതിൽ നമുക്കും ഒരു പങ്കണ്ട് , നമ്മുടെ വീട്ടിലെ മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി നമ്മൾ ഈ നദിയിലേക്കല്ലേ വലിച്ചെറിയുന്നത് , നമുക്ക് ഇനി മേലാൽ അങ്ങനെ ചെയ്യണ്ട, അതുകേട്ടു 'അമ്മ പറഞ്ഞു നമ്മൾ മാത്രം വിചാരിച്ചതുകൊണ്ടു കാര്യമില്ല എന്ന്, ഇതുകേട്ട് വന്ന അച്ഛൻ പറഞ്ഞു ഇതാണ് നമ്മളുടെ കുഴപ്പം, ഈ ചിന്താഗതിയാണ് ആദ്യം മാറ്റേണ്ടത് നാം എന്തെങ്കിലും മാറ്റം ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം നമ്മളിൽ നിന്ന് പിന്നെ നമ്മുടെ വീട്ടിൽ നിന്ന് അതിനുശേഷം സമൂഹത്തിലേക്ക് ഇതുകേട്ട മകൻ പറഞ്ഞു. പുതിയ രീതിയിലേക്കായി പുതിയ മാറ്റത്തിനു വേണ്ടി നമുക്കും മാറാം.
,അവർ മൂവരും കൈകോർത്തുകൊണ്ടു ഉറക്കെ പറഞ്ഞു പുതിയ രീതിയിലേക്കായി പുതിയ മാറ്റത്തിനു വേണ്ടി നമുക്കും മാറാം,അവർ മൂവരും കൈകോർത്തുകൊണ്ടു ഉറക്കെ പറഞ്ഞു

"ശുചിത്വമാണ് വീടിൻ്റെ ഐശ്വര്യം ശുചിത്വമാണ് നാടിൻ ഐശ്വര്യം ശുചിത്വ കേരളത്തിനായി നമുക്കും കൈകോർക്കാം "

മുഹമ്മദ് ഫജ്ർ
4 A പി വി എം എ ൽ പി സ്കൂൾ ബ്ലാങ്ങാട്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ