പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/സ്പോർ‌ട്സ് ക്ലബ്ബ്


വ്യക്തിയുടെ ശാരീരികവും മാനസികവും ഭൗതികവുമായ വളർച്ചയാണ് ഒരാളിനെ പൂർണ്ണനാക്കുന്നത്. എല്ലാ കുട്ടികൾക്കും കായിക വിദ്യാഭ്യാസവും കായിക ക്ഷമതയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സ്കൂളിൽ സ്പോർട്സ് ക്ലബ് പ്രവർത്തിക്കുന്നത്. അനീഷ് സാറിന്റെ നേതൃത്വത്തിലാണ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. യു പി എച്ച് എസ് വിഭാഗം കുട്ടികൾക്ക് സോഫ്റ്റ്‌ ബോൾ ,വോളിബോൾ എന്നിവയ്ക്ക് പ്രത്യേക പരിശീലനം നൽകുന്നു. സ്പോർട്സ് പരിശീലനത്തിനു വേണ്ടി വളരെ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും കുട്ടികൾ ഹോസ്റ്റലിൽ നിന്ന് ഞങ്ങളുടെ സ്കൂളിൽ പഠിക്കുന്നുണ്ട്.