ഇന്നു ഞാൻ ഒറ്റക്കായ്
എല്ലാം എന്നിൽ ശൂന്യമായ്
ജീവിതം ഇന്നെന്നിൽ അന്ത്യമായ്
വാക്കുകൾക്കു സ്ഥാനമില്ല
ഹൃദയങ്ങൾക്കും സ്ഥാനമില്ല
എല്ലാം എന്നിലായ് അകന്നുപോയ് !
തണുത്ത മഞ്ഞുപോൽ
ഇന്നെന്നിൽ ചൂടായ്
വീണുടയുന്ന ഹൃദയം പോൽ
എൻ മനസു നീ തളർത്തി
ചുവന്ന സുര്യന്റെ തീജ്വാല പോലെ
വസന്തം നൽകുമെന്ന പ്രതീക്ഷയിൽ
മൗനമാക്കി മാറ്റി നീ എന്നെ
തളർത്തല്ലെ ദൈവമെ.....
താങ്ങാൻ ആവുന്നില്ല
ജീവിതം ഞാൻ ഉരുകി തീർത്തിടാം......