പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
നാം ഇന്ന് കടന്നുപോകുന്നത് അതിനിഘൂടമായ ഒരു കാലഘട്ടത്തിലൂടെയാണ്. സ്കൂളുകളില്ല മദ്റസകളില്ല ഓഫീസുകളില്ല ഒരു സ്ഥാപനങ്ങളുമില്ല. ഇതെല്ലാം എപ്പോഴാണ് പഴയ അവസ്ഥയിലാവുക എന്നതിനെക്കുറിച്ച് ഒരറിവുമില്ല. ഇതിനെല്ലാം കാരണക്കാരൻ ഒരു വൈറസാണ്, പേര് കൊവിഡ്-19. ആ പേരിൽതന്നെ കാണാം ഒരു മരണസൂചന. നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ ഈ വൈറസെടുത്ത ജീവനുകൾ 19 ലക്ഷത്തോടടുക്കുന്നു. നിരീക്ഷണത്തിലുള്ളവരോ !!!….വളരെ വലിയ പ്രതിസന്ധിയിലാണ് ഈ ലോകം. എന്തു ചെയ്യാനാകും നമുക്ക് ???………………. ഇതിനെല്ലാം കാരണം മനുഷ്യർ തന്നെയാണ്, മനുഷ്യന്റെ പ്രവർത്തനങ്ങൾ.! മനുഷ്യന്റെ പ്രവർത്തനങ്ങൾ മൂലം പ്രകൃതി അനുഭവിച്ച ദുരിതങ്ങൾ എന്തെല്ലാമാണ്. അതിനെല്ലാംകൂടി ദൈവം നമുക്ക് തന്ന ശിക്ഷയാണിതെല്ലാം. അതിൽ നിരപരാതികളും ഉൾപെടും എന്നു മാത്രം. ഇപ്പോൾ പ്രകൃതിക്കും മത്സ്യങ്ങൾക്കും പക്ഷികൾക്കും മൃഗങ്ങൾക്കുമെല്ലാം നല്ല സമാധാനമായിരിക്കും. അതിക്രമം കാണിക്കാൻ ആരുമില്ലല്ലോ.ഇപ്പോൾ കൂടുകൾക്കുള്ളിൽ മനുഷ്യരും, പുറത്ത് മൃഗങ്ങളുമാണ്. പുഴയിൽ മണൽ വാരുന്നില്ല, കുന്നിടിക്കുന്നില്ല, മരം മുറിക്കുന്നില്ല ,ആഹാ !!! ജീവികൾക്കെല്ലാമെന്തൊരു സന്തോഷം!! നമുക്കിതിനെയെല്ലാംഅതിജീവിക്കണം.പതിന്മടങ്ങൂർജത്തോടെ തിരിച്ചുവരണം. അതിനു നമ്മൾ നല്ല ശുചിത്വത്തോടെ നിലകൊള്ളണം. ശുചിത്വം നമ്മുടെ ജീവീതത്തിലുടനീളം വേണ്ടതാണ്. വ്യക്തിശുചിത്വം, സാമൂഹ്യശുചിത്വം, പരിസരശുചിത്വം എന്നിങ്ങനെ ശുചിത്വങ്ങളുണ്ട് ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടവയാണ്. ശുചിത്വം നമ്മുടെ ആരോഗ്യത്തിലും വലിയ പങ്കു വഹിക്കുന്നുണ്ട്. ആരോഗ്യശുചിത്വത്തിലെ പോരായ്മകളാണ് 90 % രോഗങ്ങൾക്കും കാരണം. വ്യക്തികൾ പാലിക്കേണ്ട കുറേ ആരോഗ്യശീലങ്ങളുണ്ട്. അതെല്ലാം നല്ലപോലെ പാലിക്കേണ്ട സാഹചര്യമാണിത്. അവ കൃത്യമായി പാലിച്ചാൽ പല പകർച്ചവ്യാദികളെയും ജീവിതശൈലിരോഗങ്ങളേയും ഒഴിവാക്കുവാൻ നമുക്ക് സാധിക്കും. വൈറസ് പെട്ടന്നാണ് പരക്കുന്നത് അതുകൊണ്ട് അതിന്റെ കണ്ണികളെ മുറിച്ചേ പറ്റൂ ഒരാളൊന്നു ശ്രദ്ധിച്ചാൽ അയാളും അയാളുടെ കുടുംബവും രക്ഷപ്പെടും ,നേരെമറിച്ച് അലസരായി ഡോക്ടർമാരും പോലീസുകാരും പറയുന്നതു നിഷേധിച്ചാൽ കുടുംബം ഒന്നടങ്കം വൈറസിന്റെ ഇരകളാകും. പുറത്തേക്കൊരിക്കലും ഇറങ്ങരുത്, സാനിറ്റൈസറുകൾ ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകണം. വൈറസിന്റെ കണ്ണികൾ നമുക്കോരോരുത്തർക്കും മുറിക്കാൻ കഴിയണം. നമ്മൾ അതിജീവിക്കും തീർച്ച!!! വൈവറസ്!!! ഇതിന് ജനിതകവസ്തുവില്ല, പ്രോട്ടീൻകവചം മാത്രം . ഒരാളുടെ ശരീരത്തിൽ പ്രവേശിച്ചാൽ അവിടെത്ത വിഭവങ്ങൾ ഉപയാഗിച്ച് പെറ്റുപെരുകി ആ ശരീരത്തെതന്നെ ഇല്ലാതാക്കും. അത്രയും നിഘൂഡമാണവരുടെ കഥ . അതിന് കോശമില്ല അതുകൊണ്ടതിനെ ഒരു ജീവിയായി പരിഗണിക്കില്ല. വൈറസിന്റെ കെണിയിൽനിന്ന് നമ്മൾ രക്ഷപ്പെടും, നമ്മൾ അതിജീവിക്കും. ഈ കൊവിഡ്-19 മനുഷ്യർക്ക് ഒരു പാഠമാകട്ടെ.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |