സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലൈബ്രറി

സ്മാർട്ട് ക്ലാസ് റൂം

 

ഹൈസ്കൂളിൽ 11 ക്ലാസ്സുകളിലും ഹയർസെക്കന്ററിയിൽ 12 ക്ലാസ്സുകളിലും ലാപ്ടോപ്പ്, പ്രോജക്ടറും, സ്പീക്കർ, ഇന്റെർനെറ്റ് സൗകര്യവും ലഭ്യമാണ്.









ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠനമുറി

 











ക്യാന്റീൻ

 

കുട്ടികൾക്ക് ആവശ്യമായ ആഹാരങ്ങൾ, നോട്ട് ബുക്കുകൾ, പേന, പെൻസിൽ മറ്റു ആവശ്യമുള്ള സാധനങ്ങൾ ഇവിടെ നിന്നും കുട്ടികൾക്ക് ലഭിക്കുന്നു.









ഉച്ചഭക്ഷണം

ഗവൺമെന്റിന്റെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമാ യി എല്ലാ ദിവസ കുട്ടികൾ ഉച്ചഭക്ഷണം നൽകി വരുന്നു.എല്ലാ ദിവസവും അധ്യാപകർ കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നു. തിങ്കൾ, ബുധൻ ദിവസങ്ങളിൽ പാലും ബുധനാഴ്ച ദിവസങ്ങളിൽമുട്ടയും നൽകിവരുന്നു.

ബയോഗ്യാസ് പ്ലാന്റ്

സ്കൂളിലെ ആഹാര അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്ന സ്ഥലമാണ് ബയോഗ്യാസ്പ്ലാന്റ്. ബയോഗ്യാസ്പ്ലാന്റ്നിന്നും രൂപപ്പെടുന്ന ഗ്യാസ് ഉപയോഗിച്ച് കുട്ടികൾക്ക് ആവശ്യമായ ആഹാരംപാകംചെയ്യുന്നു.ഇതിന് മേൽനോട്ടം നൽകുന്നത് NSS ലെ വിദ്യാർത്ഥികളാണ്. HS വിഭാഗം ബയോളജി അധ്യാപികയായ ഷൈല കുമാരി ടീച്ചറാണ് ആദ്യമായി ബയോഗ്യാസ് പ്ലാന്റ് എന്ന ആശയം മുന്നോട്ട് വച്ചത് .അതിന് ഇന്നും നേതൃത്വം നൽകുന്നത് Nടട കോഡിനേറ്ററായ ഷിനുകുമാർ സാറാണ്. നമ്മുടെ സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിൽ ബയോഗ്യാസ് പ്ലാന്റ് വളരെയധികം പ്രാധാന്യം അർഹിക്കുന്നു.'


പൂന്തോട്ടം

സ്കൂൾ ആഡിറ്റോറിയത്തിന്റെ മുൻവശത്തായിട്ടും കെമിസ്ട്രി ലാബിന്റെ മുൻവശത്തായിട്ടും പൂന്തോട്ടം കാണപ്പെട്ടുന്നു. പൂന്തോട്ടത്തിൽ എല്ലാ ദിവസവും വെള്ളമൊഴിച്ച് പരിപാലിക്കുന്നത് സ്കൂളിലെ വിദ്യാർത്ഥികളാണ്.ഇതിന് നേതൃത്വം നൽകുന്നത് ഷൈല കുമാരി ടീച്ചറും Hടട വിഭാഗത്തിലെ ഷൈനി പാൽ ടീച്ചറുമാണ്.


സ്കൂൾ ബസ്സ്

 

ബസ്സുകളുടെ എണ്ണം :3