പി.എസ്.എച്ച്.എസ്സ്.ചിറ്റൂർ/സംസ്കൃത ക്ലബ്

2022-23 വരെ2023-242024-25


*രാമായണമാസത്തോട് അനുബന്ധിച്ച് കുട്ടികൾക്കും, അധ്യാപകർക്കുമായി ഗൂഗിൾ ഫോം -ലൂടെ ആഗസ്ത് മാസം 4 - ന് ആരംഭിച്ച് 7 ദിവസം നീണ്ടു നിന്ന പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. ഒരോ ദിവസവും വിജയികളെ പ്രഖ്യാപിച്ച് അഭിനന്ദിച്ചു.

*28/8/2021 ന് വിദ്യാലയത്തിന്റെ സംസ്കൃതദിനം ഗൂഗിൾ പ്ലാറ്റ്ഫോമിലൂടെ വിപുലമായി ആഘോഷിച്ചു. കഥാകഥനം , ഗാനാലാപനം, പ്രസംഗം, വസ്തുക്കളെ സംസ്കൃതത്തിൽ പരിചയപ്പെടുത്തൽ തുടങ്ങി വിവിധ പരിപാടികളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.

*ചിന്മയ മിഷൻ സംഘടിപ്പിച്ച രാമായണ ക്വിസ് മത്സരത്തിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പങ്കെടുത്തതിൽ ആറാം തരത്തിലെ ശ്രീറാം ആർ. കെ.ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

രാമായണക്വിസ് മത്സരവിജയി