ഊരകം മല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം. Jump to navigation Jump to search

ഊരകം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഊരകം (വിവക്ഷകൾ) എന്ന താൾ കാണുക.

മലപ്പുറം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണു വേങ്ങരയിലെ ഊരകം മല.

പൂച്ചോലമാട് നിന്നുള്ള ഊരകം മലയുടെ വിദൂര ദൃശ്യം

സ്ഥാനം

മലപ്പുറം ടൗണിൽ നിന്ന് 12 കിലോ മീറ്റർ ദൂരത്ത് പരപ്പനങ്ങാടി റൂട്ടിൽ വേങ്ങരയ്ക്കടുത്താണ് ഊരകം മലയുടെ സ്ഥാനം, ഊരകം, കണ്ണമംഗലം , വേങ്ങര പഞ്ചായത്തുകളിലായി പരന്ന് കിടക്കുകയാണു ഊരകം മല.

പൂളാപ്പീസ് വഴി പുള്ളിക്കല്ലു മജ്‌ലിസുന്നൂർ ജംഗ്‌ഷനിലേക്കു രണ്ടു കിലോമീറ്റർ ദൂരവും അവിടുന്ന് ഊരകം മലമുകളിലേക്ക് രണ്ടു km ദൂരവും ഉണ്ട്. ഇതാണ് മലമുകളിലേക്ക് ഉള്ള ഏറ്റവും നല്ല മാർഗം.കുണ്ടോട്ടിയിൽ നിന്നും 10km കോളനി റോഡ് വഴിയും ചെന്നെത്താം. മിനി ഊട്ടി എന്ന സ്ഥലമാണ് ഏറ്റവും ആസ്വാദകർ വന്നെത്തുന്ന സ്ഥലം. മലബാറിന്റെ ദൃശ്യഗോപുരമാണ് ഊരകം മല. ഊരകം മലയുടെ നേർ മറു വശം കൊണ്ടോട്ടി അരിമ്പ്ര പൂക്കോട്ടൂർ എന്നിവയാണ്. മലമുകളിൽ അതിപുരാതനമായ 2000 വർഷത്തിലെറെ പഴക്കമുള്ള ശങ്കര നാരായണസ്വാമിക്ഷേത്രം സ്ഥിതി ചെയ്യുന്നു. മലമുകളിൽ കരിപ്പൂർ വിമാനത്താവളത്തിന്റെ സിഗ്നൽ ലൈറ്റ് സ്ഥാപ്പിച്ചിരിക്കുന്നു. ഇവിടെ നിന്നും നോക്കിയാൽ കരിപ്പൂർ വിമാനത്താവളത്തിന്റെ വ്യക്തമായ ദ്യശ്യവും, വിമാനങ്ങൾ നീലവിഹായസ്സിലേക്ക് പറന്നുയരുകയും, താഴ്ന്നിറങ്ങുകയും ചെയ്യുന്നത് കാണാം. അനിയന്ത്രിതമായ കരിങ്കൽ ക്വാറികളുടെ പ്രവർത്തനം ഊരകം മലയുടെ മനോഹാരിതയെ മാത്രമല്ല. നിലനില്പിനെ തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ഭൂകമ്പസാധ്യതയുള്ള എരുമപാറ പോലും പൊട്ടിച്ചു കൊണ്ടിരിക്കുന്നു. മലയെ നശിപ്പിക്കുന്ന കരിങ്കൽ കോറികൾക്കെതിരെ ഊരകത്തെ പ്രകൃതിസ്നേഹികളുടെ വിപ്ലവ കവിതകൾ ശ്രദ്ധേയമാണ്.

ചരിത്രത്തിൽ

മലബാർ കലാപ കാലത്ത് പോരാളികൾ ഒളിത്താവളമായി ഉപയോഗിച്ചിരുന്നത് ഊരകം മലയായിരുന്നു. ഊരകം മലയിൽ ബ്രിട്ടീഷ് ഭരണ കാലത്തു പൂള (കപ്പ) ധാരാളമായി കൃഷി ചെയ്യുകയും കയറ്റി അയക്കുകയും ചെയ്തിരുന്നു.അതുകൊണ്ട് അടുത്തുള്ള കയറ്റുമതി കേന്ദ്രം പൂളാപ്പീസ് എന്ന പേരിൽ ഇന്നും അറിയപ്പെടുന്നു.


ഊരകം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(Oorakam Gramapanchayath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം) Jump to navigation Jump to search

ഊരകം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഊരകം (വിവക്ഷകൾ) എന്ന താൾ കാണുക.
ഊരകം

ഊരകം

Location of ഊരകംin കേരളം and India
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) മലപ്പുറം
ഏറ്റവും അടുത്ത നഗരം വേങ്ങര
ലോകസഭാ മണ്ഡലം മലപ്പുറം
നിയമസഭാ മണ്ഡലം വേങ്ങര
സമയമേഖല IST (UTC+5:30)
കോഡുകൾ

Coordinates: 11°3′0″N 76°0′0″E

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര ബ്ളോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണു ഊരകം ഗ്രാമപഞ്ചായത്ത്. ഊരകം വില്ലേജുപരിധിയിലുൾപ്പെടുന്ന ഊരകം ഗ്രാമപഞ്ചായത്തിനു 21.65 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.

ഉള്ളടക്കം

  • 1 അതിരുകൾ
  • 2 വാർഡുകൾ
  • 3 പഞ്ചായത്ത് രൂപവത്കരണം
  • 4 രാഷ്ട്രീയ പാർട്ടികൾ
  • 5 ഭൂപ്രകൃതി
  • 6 ചരിത്രം
    • 6.1 സാമൂഹ്യ ചരിത്രം
    • 6.2 കെ.കെ.പൂകോയതങ്ങൾ
  • 7 അവലംബം

അതിരുകൾ

വടക്ക് മൊറയൂർ, നെടിയിരുപ്പ് പഞ്ചായത്തുകൾ, തെക്ക് ഒതുക്കുങ്ങൾ, പറപ്പൂർ പഞ്ചായത്തുകൾ, കിഴക്ക് മലപ്പുറം മുനിസിപ്പാലിറ്റി, ഒതുക്കുങ്ങൾ പഞ്ചായത്ത് പടിഞ്ഞാറ് വേങ്ങര, കണ്ണമംഗലം പഞ്ചായത്തുകൾ എന്നിവ ചേർന്ന് ഗ്രാമ പഞ്ചായത്തിന്റെ അതിർത്തികൾ പങ്കിടുന്നു.

വാർഡുകൾ

  1. നെടുമ്പറമ്പ്
  2. കുറ്റാളൂർ
  3. ഒ കെ എം നഗർ
  4. കരിമ്പിലി
  5. കൊടലിക്കുണ്ട്
  6. യാറംപടി
  7. പുല്ലഞ്ചാൽ
  8. ഊരകം മല
  9. പുത്തൻപീടിക
  10. കാരാത്തോട്
  11. വെങ്കുളം
  12. കോട്ടുമല
  13. പഞ്ചായത്ത് പടി
  14. വടക്കെക്കുണ്ട്
  15. നെല്ലിപ്പറമ്പ്
  16. താഴെ ചാലിൽകുണ്ട്
  17. മേലെ ചാലിൽകുണ്ട്

പഞ്ചായത്ത് രൂപവത്കരണം

1963 ഡിസംബർ 20-ന് പഞ്ചായത്ത് നിലവിൽ വന്നു. ഊരകം, മേൽമുറി, കീഴ്മുറി എന്നീ ഗ്രാമങ്ങളുൾകൊള്ളുന്ന പഴയ ഏറനാട് താലൂക്കിന്റെ പടിഞ്ഞാറേയറ്റത്ത് കടലുണ്ടിപുഴയ്ക്കും ഊരകം മലയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഊരകം പഞ്ചായത്ത്.

രാഷ്ട്രീയ പാർട്ടികൾ

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് , കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർകിസ്റ്റ്),ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് സോഷ്യൽ ടെമോക്രട്ടിക് പാർട്ടി ഓഫ് ഇന്ത്യ , ഭാരതീയ ജനതാ പാർട്ടി ,

ഭൂപ്രകൃതി

മഹാകവി വി.സി.സ്മാരക മന്ദിരം ഊരകം,കീഴ്മുറി

ചെങ്കുത്തായ മലഞ്ചരിവുകളും, ചെങ്കല്ലുകൾ നിറഞ്ഞ കുന്നിൻപ്രദേശങ്ങളും, മലനിരകളിൽ നിന്നും ഒഴുകിവരുന്ന കൊച്ചരുവികളും, പച്ചപ്പട്ടു വിരിച്ച പാടങ്ങളും കൊണ്ടനുഗ്രഹീതമാണ് ഈ പ്രദേശം. ഒരുകാലത്ത് കൊടുംവനമായിരുന്നതും വന്യജീവികളുടെ വിഹാരരംഗമായിരുന്നതുമായ ഈ പ്രദേശങ്ങളിൽ വന്യജന്തുക്കളുടെ പേരിനെ അനുസ്മരിപ്പിക്കുന്ന കരിമ്പീലി, പന്നിപ്പാറ, മുള്ളൻ മടക്കൽ, ആനക്കല്ല് തുടങ്ങിയ ധാരാളം സ്ഥലനാമങ്ങളുണ്ട്. വന്യജീവികളിൽ ഇന്നവശേഷിക്കുന്ന ഏകവർഗ്ഗമായ കുരങ്ങുകളെ ഊരകം മലയിൽ ഇപ്പോഴും അപൂർവ്വമായി കാണാം. “മലമടക്കുകൾക്കകത്ത് കിടന്ന ഊര്” ആയതുകൊണ്ടാവാം ഇവിടം “ഊരകം” ആയതെന്ന് അനുമാനിക്കാം. ഊരകംമല പണ്ടുകാലത്ത് പോരാളികളുടെ ഒളിത്താവളമായിരുന്നു. ഈ പഞ്ചായത്തിന്റെ ഭൂമിശാസ്ത്രസവിശേഷതകളായ കുന്ന്, പാറ, ചാലുകൾ, തോടുകൾ, പറമ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ് ഒട്ടേറെ സ്ഥലനാമങ്ങൾ ഇന്നും അറിയപ്പെടുന്നത്. ഉയർന്ന മലമ്പ്രദേശങ്ങളും, സമതലങ്ങളും, പാടശേഖരങ്ങളും നിറഞ്ഞതാണ് ഊരകം പഞ്ചായത്ത്.മലയോരത്ത് കൃഷിചെയ്തിരുന്ന കപ്പ( പ്രദേശത്തുകാർ പൂള എന്ന് പേര് പറയും) ബ്രിട്ടീഷുകാർ ഒരു കേന്ദ്രത്തിലെത്തിച്ച് കയറ്റുമതി ചെയ്തിരുന്നു. ആ പ്രദേശമിന്ന് പൂളാപ്പീസ് എന്ന് അറിയപ്പെടുന്നു. സമൃദ്ധമായ പച്ചക്കറി , വാഴ,തണ്ണിമത്തൻ കൃഷികൾ കൊണ്ട് പ്രസിദ്ധമാണ് ഊരകത്തെ കൽപ്പാത്തിപ്പാടം.പഞ്ചായത്തിൻറെ തെക്ക് ഭാഗത്തിലൂടെ കടലുണ്ടിപ്പുഴ പടിഞ്ഞാറ് ഭാഗത്തോഴുകുന്നു. പഞ്ചായത്തിലെ മിക്ക വാർഡുകളിലേക്കും പുഴയിൽ നിന്ൻ ശുദ്ധീകരിച്ച കുടിവെള്ള പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.