സ്നേഹ സന്ധ്യ

വർഷം മുഴുവൻ ജോലി ചെയ്യുന്ന അധ്യാപകർക്ക് തീർച്ചയായും മാനസിക ഉല്ലാസം അനിവാര്യമാണ് അതിനായി സ്കൂൾ വിവിധ പദ്ധതികളാണ് ആവിഷ്കരിച്ചു വരുന്നത്. അധ്യാപകരുടെ മാനസിക സമ്മർദ്ദം വിദ്യാർത്ഥികളുടെ പഠനത്തെ പോലും ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.

എല്ലാ വർഷവും  ന്യൂ ഇയർ ദിവസം മാനേജറുടെ വസതിയിൽ നടക്കുന്ന സ്നേഹ സന്ധ്യ സ്കൂളിന്റെ പ്രധാനപ്പെട്ട ഒരു തനതു പ്രവർത്തനമാണ്. കഴിഞ്ഞ നാലു വർഷമായി ഇത് മുടക്കം കൂടാതെ  നടന്നുവരുന്നു. അന്നേ ദിവസം വൈകുന്നേരം 5 മണിക്ക് എല്ലാ അധ്യാപകരും പ്രിയപ്പെട്ട മാനേജറുടെ വീട്ടിൽ ഒത്തുചേരും. അന്ന് അവർക്ക് പാടാനും ആടാനും ഉള്ള ദിവസമാണ്. ഗാനങ്ങൾ, ആൺ-പെൺ ഒപ്പന, ഡാൻസ് , ഗാനങ്ങൾ, സ്കിറ്റ് തുടങ്ങിയ വിവിധ കലാ പരിപാടികൾ അരങ്ങേറും.

അവസാനം വിഭവസമൃദ്ധമായ ഭക്ഷണത്തോട് കൂടി സന്തോഷപൂർവ്വം എല്ലാ അധ്യാപകരും പിരിഞ്ഞുപോകും. കളിയും ചിരിയും നിറഞ്ഞ ഈ പ്രോഗ്രാം കൊണ്ട് അധ്യാപകർക്ക് ലഭിക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.