പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/അതിജീവന പാതയിൽ

അതിജീവന പാതയിൽ
        രോഗപ്രതിരോധം മനുഷ്യജീവിതത്തിൽ അത്യന്താപേക്ഷിതമാണ്. ആരോഗ്യമുള്ള മനസ്സിന് മാത്രമേ ആരോഗ്യമുള്ള ശരീരം ഉണ്ടാകൂ ആരോഗ്യമുള്ള വ്യക്തിക്കു മാത്രമേ രോഗപ്രതിരോധശേഷി ഉണ്ടാവുകയുള്ളൂ.  ഓരോ മനുഷ്യനെ സംബന്ധിച്ചിടത്തോളം രോഗപ്രതിരോധം വ്യത്യസ്തമാണെങ്കിലും അവൻ ജീവിക്കുന്ന ചുറ്റുപാടും അവന്റെ ആഹാരശൈലിയും രോഗപ്രതിരോധത്തെ സ്വാധീനിക്കുന്നു.
        പണ്ടുകാലങ്ങളിൽ രോഗപ്രതിരോധം വീടുകളിൽ ഒതുങ്ങിയിരുന്നെങ്കിൽ ഇന്ന് അത് ആശുപത്രികളിലേക്ക് കടന്നിരിക്കുന്നു. മഞ്ഞൾ, വേപ്പില, കുറുന്തോട്ടി എന്നിവയിലൂടെ മുത്തശ്ശിമാർ നമ്മുടെ ആരോഗ്യ പ്രതിരോധം കാത്തുസൂക്ഷിച്ചിരുന്നു. എന്നാൽ ഇന്ന് വൻകിട കമ്പനികൾ നമ്മുടെ ശരീരത്തെ മരുന്നുകളിലൂടെ വിലയ്ക്ക് വാങ്ങുന്നു. അനുദിനം രോഗാണുക്കൾ ശക്തിയാർജിക്കുകയാണ്. രോഗാണുവിനെ എങ്ങനെ പ്രതിരോധിക്കണമെന്നോ എങ്ങനെ നശിപ്പിക്കണമെന്നോ അറിയാതെ ശാസ്ത്രലോകം തന്നെ  അമ്പരിക്കുന്നരിക്കുന്ന കാഴ്ചയാണ് നാം ഇന്ന് കാണുന്നത്.
       മാനവരാശിയെ തന്നെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് കോവിഡ് 19. അമേരിക്കയും ഇറ്റലിയും പോലുള്ള വികസിതരാഷ്ട്രങ്ങളെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന ഈ രോഗം നമ്മുടെ കൊച്ചു കേരളത്തെയും അനുദിനം ഭയപ്പെടുത്തി കൊണ്ടിരിക്കുന്നു. അതിനെ പ്രതിരോധിക്കാൻ നമ്മുടെ ആരോഗ്യമേഖല എടുത്ത തീരുമാനങ്ങൾ ഏറെ പ്രശംസ അർഹിക്കുന്നതാണ്. ചൈനയിലെ വുഹാനിൽ നിന്നും ഉത്ഭവിച്ച ഈ രോഗം ലോകമെമ്പാടുമുള്ള എല്ലാ ജനങ്ങളെയും ആശങ്കപ്പെടുത്തിയിരിക്കുകയാണ്. ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസ് ബാധയ്ക്ക് ഇരയായിരിക്കുന്നത്.
           പലജനങ്ങളും കോവിഡിന്  മുൻപിൽ പ്രതിരോധിക്കാൻ കഴിയാതെ അലയുകയാണ്. കൊറോണ എന്ന വൈറസിന്  വാക്സിനേഷനോ രോഗപ്രതിരോധ ചികിത്സയോ ഇല്ല എന്നതു കൊണ്ടുതന്നെ ഈ രോഗം അപൂർവ്വമാണ്. നാം നമ്മുടെ പ്രതിരോധത്തെ പറ്റി ഓർക്കുന്ന കാലഘട്ടം കൂടിയാണിത്. ഒരു മീറ്റർ അകലം പാലിക്കുക എന്നതും ശുചിത്വം മാസ്ക് ധരിക്കലും കോവിഡ് 19 എന്ന മഹാവ്യാദിയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ ആണ്.
          രോഗപ്രതിരോധ ത്തെകുറിച്ച് ഓർക്കുമ്പോൾ നാം നമ്മുടെ പഴയകാലത്തെയാണ്  കൂടുതലായി ഓർക്കുന്നത്. രോഗപ്രതിരോധ വ്യവസ്ഥയെ മറികടക്കും വിധം വളരെ പെട്ടെന്ന് പരിണമിക്കാൻ രോഗകാരികൾക്ക് സാധിക്കും. ഇത് കാരണം രോഗികളെ തിരിച്ചറിയാനും അതിനെ തടയാനും സാധിക്കുന്ന  തരത്തിൽ വിവിധ രോഗ പ്രതിരോധ സംവിധാനങ്ങൾ പരിണമിച്ചുണ്ടായി ട്ടുണ്ട്. ഏകകോശജീവികൾ മുതൽക്കുള്ള ജൈവ ലോകത്തിലെ എല്ലാ അംഗങ്ങളിലും സുരക്ഷയ്ക്കു വേണ്ടി ഏറിയോ കുറഞ്ഞോ ഒരു രോഗപ്രതിരോധ വ്യവസ്ഥ കാണാം. രോഗപ്രതിരോധ സംവിധാനം കാര്യക്ഷമമല്ലാതാകുമ്പോൾ പ്രതിരോധ സംവിധാനത്തിന്റെ അപര്യാപ്തത കാണപ്പെടും. വസൂരി, ഫ്ലാഗ് എന്നിവപോലുള്ള മഹാവ്യാധിയെ പ്രതിരോധിക്കാൻ നാം ഇപ്പോഴും കുത്തിവെപ്പുകൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നു.
          ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം ആചരിക്കുന്ന യജ്ഞങ്ങളിൽ ഒന്നാണ് രോഗപ്രതിരോധ വാരം. വാക്സിനേഷനെ കുറിച്ചും അവ മൂലം തടയാവുന്ന രോഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാനും പ്രതിരോധന മുറകൾ നടപ്പിലാക്കാനാണ് ഈ ദിനാചരണം. ഏപ്രിൽ മാസത്തെ അവസാനവാരം ആണ് നാം രോഗപ്രതിരോധ വാരമായി ആചരിക്കുന്നത്.
ഓരോ രോഗവും പ്രതിരോധിച്ച് നാം ഇന്നും അതിജീവിക്കുകയാണ്.
അർച്ചിത അനീഷ്
8 D പി.ആർ. എം. എച്ച് . എസ് കൊളവല്ലൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം