ജൂൺ 27ന് സയൻസ് ക്ലബ് ഉദ്ഘാടനം നടന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ പ്രദീപൻ മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

ചാന്ദ്രദിനാഘോഷം

പ്രത്യേക യോഗം ചേർന്ന് പതിപ്പ് ,ചുമർപത്രിക, പോസ്റ്റർ, റോക്കറ്റിന്റെ മാതൃക എന്നിവ പ്രദർശിപ്പിച്ചു .ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾ ചന്ദ്രൻറെ വൃത്തിക്ഷയം എന്നിവ വരച്ചു കൊണ്ടുവന്നു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രസംഗം, കഥ, കവിത എന്നിവ അവതരിപ്പിച്ചു. മൂന്ന് നാല് ക്ലാസുകളിലെ കുട്ടികൾ കവിത കടങ്കഥ എന്നിവ ശേഖരിച്ച് അവതരിപ്പിച്ചു.

ചാന്ദ്രദിന പാർലമെൻറ് നടത്തി .യുപി വിഭാഗം വിദ്യാർഥികൾ ചന്ദ്രനും അന്ധവിശ്വാസവും എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു .ക്ലാസ്സുകളിൽ വീഡിയോ പ്രദർശനം നടത്തി. യു പി വിഭാഗം ചാന്ദ്രദിന ക്വിസ് മത്സരത്തിൽ  ഒന്നാം സ്ഥാനം നൈനിക എൻ എസ് രണ്ടാം സ്ഥാനം സാന്നിധ്യ സംജിത്ത്,വൈഷ്ണേന്ദു എന്നിവർ നേടി. എൽ പി വിഭാഗംക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം  വേദിക്കും രണ്ടാം സ്ഥാനം വൈഷ്ണവ് , കിരൺ ദീപ് ,ഇവ , അൻവിത എന്നിവരും നേടി.

ഇൻസ്പെയർ അവാർഡ് മനാക്കിന്റെ ഭാഗമായി ഐഡിയ കോമ്പറ്റീഷൻ നടത്തി. കശ്യപ് സോബിൻ

ശിവനന്ദ, കിഷൻ, നൈനിക എൻ.എസ്, സൂര്യകിരൺ എന്നിവരുടെ ആശയങ്ങൾ മികച്ചതായി തിരഞ്ഞെടുത്തു.

സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പഠനോപകരണ നിർമ്മാണം നടത്തി.

ഓസോൺ ദിനം .

പ്രത്യേക യോഗം ചേർന്നു.പോസ്റ്റർ രചന മത്സരം നടത്തി ഒന്നാം സ്ഥാനം ആറാം ക്ലാസിലെ ഫാത്തിമയെയും രണ്ടാംസ്ഥാനം ഏഴാം ക്ലാസിലെ ശ്രുതി നന്ദയും കരസ്ഥമാക്കി

ലഘു പരീക്ഷണ മത്സരം നടത്തി.

ലഘുപരീക്ഷണ മത്സരത്തിൽ അനുഗ്രഹ ഒന്നാം സ്ഥാനവും അനാമൃത രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

പ്ലാസ്റ്റിക് മാലിന്യത്തെ ചെറുക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചന മത്സരം നടത്തി. മത്സരത്തിൽ ഏഴാം ക്ലാസിലെ ശ്രുതി നന്ദ ഒന്നാം സ്ഥാനവും ആറാം ക്ലാസിലെ ഫാത്തിമ സിയ രണ്ടാം സ്ഥാനവും അഞ്ചാം ക്ലാസിലെ സൻമയ ഷമിത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി