2022-23 വരെ2023-242024-25


പ്രവേശനോത്സവം


പാവണ്ടൂർ ഹയർസെക്കൻഡറി സ്കൂളിൽ 2024 അധ്യയനവർഷത്തിന് പ്രവേശനോത്സവത്തോടെ നിറപ്പകിട്ടാർന്ന തുടക്കം. ഉത്സവാന്തരീക്ഷം പകർന്ന് പ്രവേശനോത്സവം വർണ്ണാഭമായി. പുതുപുലരിയെ പുതു വർണ്ണങ്ങളാൽ വരവേറ്റു. വിജയ തിളക്കത്തിന്റെ നെറുകയിൽ നിന്നുകൊണ്ട് നവ പ്രതിഭകളെ വാർത്തെടുക്കാനും മൂല്യബോധത്തോടെ വളരാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഈ അധ്യയന വർഷത്തിന് പ്രൗഢ ഗംഭീരമായി തുടക്കം കുറിച്ചു. വിദ്യാർത്ഥികളെ മധുരം നൽകി Little KITEs, SPC, JRC, Scout and Guides വിദ്യാർത്ഥികൾ ക്ലാസ്സിലേക്ക് നയിച്ചു.

രാവിലെ 10 മണിയോടെ ഔപചാരിക ചടങ്ങുകൾ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത ടീച്ചർ സ്വാഗത പ്രസംഗം നടത്തി. പിടിഎ പ്രസിഡണ്ട് ശ്രീ. ജയരാജൻ സർ ചടങ്ങുകൾക്ക് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി സിജി ടീച്ചർ പ്രവേശന ഉത്സവത്തിന്റെ പ്രൗഢഗംഭീരമായ ചടങ്ങിന്റെ ഉദ്ഘാടനം കർമ്മം നിർവഹിച്ചു. പ്രവേശനോത്സവ ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയിരുന്നത് പ്രശസ്ത മ്യൂസിക് ഡയറക്ടറും വയലിനിസ്റ്റും കൂടിയായ ഗോകുൽ കൃഷ്ണയാണ്. സദസ്സിനെ ഇളക്കി മറിച്ച സംഗീതവിരുന്ന് ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു. തുടർന്ന് വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുളള സമ്മാനദാനം നടന്നു. സ്കൂളിൻന്റെ പ്രിൻസിപ്പാൾ ശ്രീമതി ലതിക ടീച്ചർ, മാനേജർ ശ്രീ ഇ പി ഉദയരാജൻ, എം പി ടി എ,സീനിയർ അസിസ്റ്റൻറ് ശ്രീമതി പുഷ്പലത ടീച്ചർ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷൈനി ടീച്ചർ നന്ദിയും പറഞ്ഞു.


ചിത്രശാല