ആരോഗ്യം

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ എന്ന് കേട്ടിട്ടില്ലേ ? . ഒരു വ്യക്തിയുടെ ജീവിതത്തിലെ സുഖത്തെയും സന്തോഷത്തെയും സ്വാധീനിക്കുന്ന സുപ്രധാന ഘടകങ്ങളാണ് ആരോഗ്യമുള്ള മനസ്സും . പ്രത്യേകിച്ചും ഇന്നത്തെ ജീവിത സാഹചര്യവും ജീവിത രീതികളും ഇതിന് ഒരു പ്രധാന കാരണമാണ് . മുൻകാലങ്ങളിൽ അറിഞ്ഞോ അറിയാതെയോ ഓരോ മനുഷ്യനും ശാരീരികാധ്വാനം ചെയ്തിരുന്നു . എന്നാൽ ഇന്ന് ആ പ്രവർത്തനങ്ങൾ യന്ത്രങ്ങൾ വഴിയായപ്പോൾ ശാരീരികമായ പ്രയത്നം ഒട്ടേറെ ഇല്ലാതായി എന്നു തന്നെ പറയാം . ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് ശരിയായ ഭക്ഷണവും വ്യായാമവും അത്യാവശ്യമാണ് . നിയന്ത്രണമില്ലാതെ ഭക്ഷണം കഴിക്കുന്ന ശീലം അറിഞ്ഞുകൊണ്ട് രോഗങ്ങളെ കൈ നീട്ടി സ്വീകരിക്കുന്നതിനു തുല്യമാണ് . ശരിയായ വ്യായാമം ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കാനും രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നു . ശരീരത്തിനും മനസ്സിനും ഒരു പോലെ ഉണർവേകുന്ന വ്യായാമമാണ് യോഗ . ആരോഗ്യം എന്നത് കേവലം ശാരീരിക ക്ഷമതയിൽ മാത്രം ഒതുങ്ങുന്നതല്ല . ഒരു വ്യക്തിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്ന് ആ വ്യക്തിയുടെ മനസ്സാണ് . മനസ്സ് ആരോഗ്യപൂർണ്ണമായിരുന്നാൽ ഒട്ടുമിക്ക ശാരീരിക രോഗങ്ങളും പമ്പ കടക്കും . ആരോഗ്യമാണ് ഏറ്റവും വലിയ ധനം . ശാരീരിക മാനസിക ആരോഗ്യം നിലനിർത്തുന്നതിലൂടെ ഒരാളുടെ ജീവിതത്തിൽ ഒട്ടേറെ ശുഭകരമായ പരിവർത്തനങ്ങൾ ഉണ്ടാകുന്നു . സ്വന്തം ആരാഗ്യത്തെക്കുറിച്ച് യാതൊരുവിധ വേവലാതികളും ഇല്ലാതിരിക്കുമ്പോൾ സ്വന്തം പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും മറ്റുള്ളവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവ പരിഹരിക്കാനും സാധിക്കുന്നു . ആരോഗ്യം വ്യക്തിത്വത്തിന്റെ ഒരു പ്രധാന ഘടകമാണ് എന്ന് നാം എപ്പോഴും ഓർക്കണം .

സൂരജ് ഇ എ
5 ജി യു പി എസ് പാലയത്തുവയൽ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം