പാലപ്ര P. R കേശവൻ സ്കൂൾ സ്ഥാപക മാനേജർ

വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് SNDP യോഗത്തിന്റെ ഖജാൻജി യായി മഹാകവി കുമാരനാശാനോടൊപ്പം പ്രവർത്തിച്ച അദ്ദേഹം ജനങ്ങളിൽ നിന്ന് പിടിയരി സമാഹരിച്ചാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി മഹാത്മാജി യുടെ ആഹ്വാനം സ്വീകരിച്ച് ഗാന്ധിയനായ അദ്ദേഹം സർക്കാരിൽ നിന്നും1 രൂപ പ്രതിഫലമായി സ്വീകരിച്ച് സ്കൂൾ LP വിഭാഗം സർക്കാരിനു വിട്ടു നല്കി. അതാണ് GLPS സ്കൂൾ . സ്ഥാപിച്ചതു മുതൽ മരണം വരെ അദ്ദേഹമായിരുന്നു സ്കൂൾ മാനേജർ