മണ്ണൊരുക്കാം കൂട്ടരെ
മനസ്സൊരുക്കാം കൂട്ടരെ
മനമറിഞ്ഞു പണിയെടുത്തു
മുന്നേറാം കൂട്ടരെ
വിതച്ചു നേടിയ നാടിതു
കൊയ്‌തു നേടിയ നാടിതു
മനമറിഞ്ഞു പണിയെടുത്തു
മുന്നേറാം കൂട്ടരെ
നീർ നിറഞ്ഞ തടത്തിനായി
ഒത്തു ചേരാം കൂട്ടരെ
മനമറിഞ്ഞു പണിയെടുത്തു
മുന്നേറാം കൂട്ടരെ
തണല് തീർക്കാൻ കുട നിവർത്തി
മരങ്ങൾ നിൽക്കും മണ്ണിത്
മനമറിഞ്ഞു പണിയെടുത്തു
മുന്നേറാം കൂട്ടരെ
കരുത്താകാം മണ്ണിന്
കാവലാകാം മണ്ണിന്
മനമറിഞ്ഞു പണിയെടുത്തു
മുന്നേറാം കൂട്ടരെ
പൊന്നു വിളയും മണ്ണിനെ
പൊന്നു പോലെ കാക്കണം
മനമറിഞ്ഞു പണിയെടുത്തു
മുന്നേറാം കൂട്ടരെ
കാലം കാക്കും സ്വപ്നമെല്ലാം
സഫലമാക്കാം കൂട്ടരേ
മനമറിഞ്ഞു പണിയെടുത്തു
മുന്നേറാം കൂട്ടരെ
മണ്ണൊരുക്കാം കൂട്ടരെ
മനസ്സൊരുക്കാം കൂട്ടരെ
മനമറിഞ്ഞു പണിയെടുത്തു
മുന്നേറാം കൂട്ടരെ