ഫലകം:Infobox Military Structure

പ്രമാണം:ടിപ്പുവിൻറെ കോട്ട.JPG
കോട്ടയുടെ പടിഞ്ഞാറേ വശം

കേരളത്തിലെ പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി ആണ് പാലക്കാട് കോട്ട (ടിപ്പു സുൽത്താന്റെ കോട്ട) സ്ഥിതിചെയ്യുന്നത്. മൈസൂർ രാജാവായിരുന്ന ഹൈദരലി 1766-ൽ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാർ കോട്ട പുനരുദ്ധരിച്ചു. പല വീരകഥകളും ഉറങ്ങുന്ന ഈ കോട്ട ഇന്ന് ഭാരത പുരാവസ്തു വകുപ്പ് (ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ) ആണ് സംരക്ഷിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും നന്നായി സംരക്ഷിച്ചിരിക്കുന്ന കോട്ടകളിൽ ഒന്നാണ് ഈ കോട്ട.

ചരിത്രം

പാലക്കാട് കോട്ട പുരാതനകാലം മുതൽക്കേ നിലനിന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. എങ്കിലും കോട്ടയുടെ ആദ്യകാല ചരിത്രത്തെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങളേ ഉള്ളൂ. ഇവിടത്തെ ഭരണാധികാരിയായിരുന്ന പാലക്കാട് അച്ഛൻ, സാമൂതിരിയുടെ ഒരു ആശ്രിതനായിരുന്നെങ്കിലും പതിനെട്ടാം നൂറ്റാണ്ടിനു മുൻപ് സ്വതന്ത്ര ഭരണാധികാരിയായി. 1757-ൽ അദ്ദേഹം സാമൂതിരിയുടെ ആക്രമണഭീഷണിയെ ചെറുക്കാൻ മൈസൂർ രാജാവായിരുന്ന ഹൈദരലിയുടെ സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഒരു സംഘം ആളുകളെ അയച്ചു. ഹൈദരലി ഈ അവസരം ഉപയോഗിച്ച് തന്ത്രപ്രധാനമായ പാലക്കാടിന്റെ ഭരണം പിടിച്ചെടുത്തു. അന്നു മുതൽ 1790 വരെ പാലക്കാട് കോട്ട തുടർച്ചയായി മൈസൂർ സുൽത്താന്മാരുടെയോ ബ്രിട്ടീഷുകാരുടെയോ ഭരണത്തിൻ കീഴിലായിരുന്നു. ബ്രിട്ടീഷുകാർ ഈ കോട്ട ആദ്യമായി പിടിച്ചടക്കിയത് 1768-ൽ കേണൽ വുഡ് ഹൈദരലിയുടെ കോട്ടകൾ ആക്രമിച്ചപ്പോഴാണ്. എങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ ഹൈദർ കോട്ടയുടെ ഭരണം തിരിച്ചു പിടിച്ചു. 1783-ൽ കേണൽ ഫുള്ളർട്ടൺ 11 ദിവസം കോട്ട വളഞ്ഞുവെച്ച് കോട്ട പിടിച്ചടക്കി, എങ്കിലും അതിനടുത്ത വർഷം കോട്ടയുടെ നിയന്ത്രണം ഉപേക്ഷിച്ചു. പിന്നീട് കോട്ട സാമൂതിരിയുടെ സൈന്യത്തിനു കീഴിലായി. 1790-ൽ അവസാനമായി ബ്രിട്ടീഷുകാർ കേണൽ സ്റ്റുവാർട്ടിന്റെ നേതൃത്വത്തിൽ ഈ കോട്ട പിടിച്ചടക്കി. ഈ കോട്ട പുനരുദ്ധരിച്ച ബ്രിട്ടീഷുകാർ ശ്രീരംഗപട്ടണം ആക്രമിക്കുവാൻ ഒരു താവളമായി ഈ കോട്ടയെ ഉപയോഗിച്ചു. 19-ആം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ കോട്ട ബ്രിട്ടീഷ് സൈനികസംരക്ഷണത്തിലായിരുന്നു. 1900-ത്തിന്റെ തുടക്കത്തിൽ കോട്ട ഒരു താലൂക്ക് ഓഫീസായി രൂപാന്തരപ്പെടുത്തി.

ഇന്നത്തെ സ്ഥിതി

കോട്ടമൈതാനം

കോട്ടക്കും പാലക്കാട് ടൗൺ ഹാളിനും ഇടയ്ക്കായി ഒരു വലിയ മൈതാനം ഉണ്ട്. ഇത് കോട്ട മൈതാനം എന്ന് അറിയപ്പെടുന്നു. ഒരുകാലത്ത് ടിപ്പുസുൽത്താന്റെ ആനകൾക്കും കുതിരകൾക്കും ലായം ആയിരുന്ന ഈ മൈതാനം ഇന്ന് ക്രിക്കറ്റ് മത്സരങ്ങൾ, പ്രദർശനങ്ങൾ, പൊതു സമ്മേളനങ്ങൾ തുടങ്ങിയവ നടത്താൻ ഉപയോഗിക്കുന്നു. കേന്ദ്ര പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്ന രാപ്പാടി എന്ന ഒരു തുറസ്സായ ഓഡിറ്റോറിയം കോട്ടയ്ക്ക് ഉള്ളിൽ ഉണ്ട്. കോട്ടയുടെ ഒരു അരികിലായി കുട്ടികൾക്കായി ഉള്ള പാർക്ക് ഉണ്ട്.

കോട്ടയ്ക്ക് ഉള്ളിൽ

പാലക്കാട് സ്പെഷൽ സബ് ജെയിൽ പ്രവർത്തിക്കുന്നു. ഒരു ചെറിയ ഹനുമാൻ ക്ഷേത്രം കോട്ടക്ക് ഉള്ളിലായി ഉണ്ട്.

അനുബന്ധം

ഫലകം:Kerala-stub ഫലകം:India-struct-stub ഫലകം:പാലക്കാട് - സ്ഥലങ്ങൾ ഫലകം:Fortsofkerala

en:Palakkad Fort ta:பாலக்காட்டுக் கோட்டை


"https://schoolwiki.in/index.php?title=പാലക്കാട്‌_കോട്ട&oldid=394444" എന്ന താളിൽനിന്ന് ശേഖരിച്ചത്