മലബാറിൽ ബാസൽ മിഷൻറെ പ്രവർത്തനം തുടങ്ങിയതോ ടെ സ്‌കൂൾ അവർ ഏറ്റെടുത്തു .ഇന്നത്തെ പാനൂർ പ്രൈമറി ഹെൽത്ത്‌ സെൻറർ സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു ഈ സ്ഥാപനം നടത്തിപോന്നത്.ബാസ ൽ മിഷൻകാർ ഇന്ന ത്തെ കെ കെ വി മെമ്മോറിയൽ സ്ഥിതിചെയ്യുന്ന സ്ഥലം വിലയ്ക്കു വാങ്ങി അവിടെ കെ ട്ടിടം നിർമ്മിച്ചു പ്രവർത്തനം ആരംഭിച്ചു.ധാരാളം പ്രവർത്തകർ മുന്നോട്ടു വരികയും സ്‌കൂ ൾ വളരെ വേഗത്തിൽ വളർന്ന് യു പി സ്കൂളായി ഉയരുകയും ചെയ്തു അവിടെ ഹൈസ്കൂൾ ആ രംഭിച്ചതോടെ യു പി സ്‌കൂൾ ഇന്നത്തെ സ്ഥലത്തേക്ക്  മാറ്റി.

              കെ.കെ.അപ്പുക്കുട്ടി അടിയോടി അത് വിലക്ക് വാങ്ങുകയും ഇന്ന് നിൽക്കുന്ന സ്ഥല ത്ത് സ്‌കൂൾ ആരംഭിക്കുകയും ചെയ്തു. സി എച്ച് ഗോപാലൻ നമ്പ്യാർ,കാമ്പ്രത്ത് കുഞ്ഞപ്പ നമ്പ്യാർ,കുഞ്ഞികൃഷ്ണൻ അടിയോടി എന്നിവരെ സ്ഥിരം അധ്യാപകരാക്കി. കെ.കെ ബാല കൃഷ്ണൻ നമ്പ്യാരെ പ്രധാന അധ്യാപകനായും നിയമിച്ചു.

            ശ്രീ കെ.തായാട്ടിൻറെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചതോടെ സ്‌കൂൾ പ്രശ സ്തിയുടെ അത്യുന്നതിയിലെത്തി.അപ്പുക്കുട്ടി അടിയോടി മാസ്റ്ററുടെ നിര്യാണത്തിനു ശേ ഷം സ്‌കൂൾ മാനേജരായത് ശ്രീ കെ കെ രാമചന്ദ്രനാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
"https://schoolwiki.in/index.php?title=പാനൂർ_യു.പി.എസ്/ചരിത്രം&oldid=1336573" എന്ന താളിൽനിന്ന് ശേഖരിച്ചത്