മഞ്ചാടിക്കുരു നുള്ളിയെടുക്കാൻ
കുഞ്ചിപ്പെണ്ണ് വരുന്നുണ്ട്
ആലിൻ മേലെയിരിക്കുന്നണ്ണാൻ
കൊറോണയുള്ളതറിഞ്ഞില്ല
മൂക്കുമറച്ച് കുമ്പിൾകുത്തും
കുഞ്ചിപ്പെണ്ണിനെ നോക്കുന്നു
കുഞ്ചിപ്പെണ്ണതറിയാതെ
കുമ്പിൾ കുത്തി കൂട്ടുന്നു
മഞ്ചാടിക്കുരു ഓരോന്നായ്
ആടി പാടി പെറുക്കുന്നു
ആലിൻ മേലെയിരിക്കും അണ്ണാൻ
ഛിൽ.. ഛിൽ.. ഛിൽ.. ഛിൽ താഴേക്ക്
കുഞ്ചിപ്പെണ്ണത ഓടുന്നു
കുമ്പിൾ ചാടി ഓടുന്നു