ഞാൻ കോവിഡ് 19
നിങ്ങളെല്ലാവരും ഒരുപോലെ
വെറുക്കുന്ന ഒരു വൈറസ്,
ഞാൻ പിറന്നത് ചൈനയിലാണ്
ഞാൻ ഈ ലോകം മുഴുവനും അറിയപ്പെട്ടു,
നീ തൊടുന്ന സ്ഥലങ്ങളിലെല്ലാം
ഞാൻ ഉണ്ടാവും,
എന്നിൽ നിന്നും നിങ്ങൾ
അകലം പാലിക്കുക,
മനുഷ്യാ........
നിനക്കിന്നു നിന്റെ
പ്രിയപ്പെട്ടവർക്കായി
ചെയ്യാൻ കഴിയുന്ന
ഒന്നുണ്ട്.
നീ നിന്റെ വീട്ടിൽ
ഒതുങ്ങുക.
നിനക്കായ് മാത്രമല്ല,
നിന്റെ പ്രിയപ്പെട്ടവരുടെ
നന്മയ്ക്കും കൂടി.....