പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/കാത്തിരിപ്പ്

കാത്തിരിപ്പ്

മാസങ്ങൾ എണ്ണിയെണ്ണി
മാർച്ചുമാസമാകാൻ കാത്തിരുന്നു.
പരീക്ഷയെല്ലാം കഴിഞ്ഞെന്നാൽ
പോകാനൊന്നിച്ച് കുഞ്ഞനുജനുമായ്.
അമ്മതൻ സമ്മതം ലഭ്യമാക്കി
അമ്മമ്മതൻ അരികിലെത്തീടുവാൻ....

അങ്ങ് ചൈനയിൽ തുടങ്ങി
കൊറോണയെന്ന മഹാമാരി എത്തി-
നമ്മുടെ കൊച്ചു കേരളത്തിലും.
അകലം പാലിച്ചും ശുചിത്വം ചെയ്തും
ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ
മുന്നിൽ നിന്നിടും സർക്കാറിനെ -
പിന്നിലണിനിരന്ന് ഞങ്ങളുമൊന്നിച്ച്
പോരാടുന്നു ഞങ്ങളുമൊന്നായ്
ഈ യുദ്ധമുഖത്ത് നമ്മൾ ജയിച്ചിടും
നമുക്കൊന്നായി കാത്തിരിക്കാം
നല്ലൊരു നാടിനെ
നല്ലൊരു നാളയെ

വൈഗ പി
5 പാട്യം വെസ്റ്റ് യു പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത