ലോക്ക് ഡൗൺ

കിങ്ങിണി കാട്ടിലെ ആഞ്ഞിലി മരക്കൊമ്പിൽ നിന്നും ചിന്നു കുരങ്ങ് വിളിച്ചു ചോദിച്ചു . ചേച്ചീ... ചേച്ചീ അമ്മ എവിടെ?. അപ്പോൾ മിന്നു കുരങ്ങ് പറഞ്ഞു മോളേ അമ്മ ആഹാരം തേടി കാടിന് വെളിയിൽ നാട്ടിലേക്ക് പോയിരിക്കുകയാണ്.അതുകേട്ടപ്പോൾ തൊട്ടടുത്ത അത്തിമര പൊത്തിൽ നിന്ന് പൊന്നു തത്ത പറഞ്ഞു. അയ്യോ കുഞ്ഞുങ്ങളേ എന്ത് അബദ്ധമാണ് നിങ്ങളുടെ അമ്മ കാണിച്ചത്? എന്താ പൊന്നു ചേച്ചീ.... എന്തുപറ്റി? മിന്നു ചോദിച്ചു. നാട്ടിലൊക്കെ കൊറോണ വൈറസ് പടർന്നു പിടിച്ചിരിക്കുകയാണ്. ആളുകളുമായി അടുത്തിടപഴകിയാൽ പതിനാലു ദിവസം നിരീക്ഷണത്തിൽ കഴിയണം. നിങ്ങളുടെ അമ്മയേയും ഇങ്ങോട്ട് അടുപ്പിക്കരുത് . അതുകേട്ടപ്പോൾ കുട്ടികൾ കരയാൻ തുടങ്ങി. പൊന്നു തത്ത അവരെ ആശ്വസിപ്പിച്ചു ആഹാരം നൽകി. അപ്പോഴേക്കും വാഴപ്പഴങ്ങളുമായി അമ്മയെത്തി. പൊന്നുതത്ത അങ്ങ് ദൂരെ ഉള്ള ഞാവൽ മരത്തിൽ അവളോട് ഒറ്റയ്ക്ക് കഴിയാൻ പറഞ്ഞു. ലോക് ഡൗൺ കാലത്ത് ഇരതേടി നാട്ടിൽ പോകാൻ തോന്നിയ സമയത്തെ ശപിച്ചുകൊണ്ട് അമ്മക്കുരങ്ങ് തനിച്ച് മാറിയിരുന്നു.

ആദികേശ് ജി.എൻ
3 A പഴശ്ശി ഈസ്റ്റ് എൽ.പി
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ