അതിജീവനം

 പ്രളയത്തിൽ നിന്ന് കരകയറി
 നിപ യെ ഓടിച്ചുവിട്ടു നാമും
 കൊറോണ എന്നൊരു മാരി വന്നു
 ചൈനയിൽ വന്നു ജനിച്ചനിന്നെ
 കൂട്ടായി നിന്നെ തുരത്തും ഞങ്ങൾ
 പതിവായി നന്നായി കൈ കഴുകും
 വായും മുഖവും അടച്ചു കെട്ടി
 ദൈവത്തിൻ സ്വന്തം നാട്ടിൽനിന്ന്
 ഒന്നായി നമ്മൾ തുടച്ചു മാറ്റും.

പ്രാർത്ഥന ഗീതേഷ്
2 A പഴശ്ശി ഈസ്റ്റ് എൽ പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത