മാറുന്നു മനുഷ്യർ തൻ ജീവിതചേഷ്‌ട്യകൾ
പായുന്നു കാലവും ലോകവും മുന്നിലായി
ഏറുന്നു പഞ്ചനക്ഷത്ര വിരുന്നുശാലകൾ.
ആർക്കുണ്ടോ നേരം? ആർക്കുണ്ടാരോഗ്യം?
വിളിച്ചു വരുത്തുന്നു മറ്റേതോ ഗ്രഹങ്ങളിൽ നിന്നു പോലും
ജീവിക്കാനുള്ള ഓട്ടപാച്ചിലിൽ
കാർന്നു തിന്നുന്ന രോഗമതേതോ ആഡംബരഭജനമോ?
ആരോഗ്യമെവിടെ?
ആയുസുമതെവിടെ?
വിറ്റുവോ നിങ്ങളതു മറ്റാർക്കുമായി.
വളർത്തുന്നുവോ നിങ്ങളാ കുതന്ത്ര ശക്തിയെ
ആരോഗ്യം വിഴുങ്ങുന്ന വാണിജ്യങ്ങൾക്കായി.
രോഗമേ നിങ്ങൾക്കടിമായായി തീർന്നിതാ
നിങ്ങളെ തന്നെ നശിപ്പികേണ്ടവർ പോലും.
നേരിടാൻ നിന്നോരാ
വാൾപയറ്റിൽ നിന്നു പോലും
ആയുധമില്ലാതവർ മുട്ടുമടക്കി.
പൊരുതി ജയിക്കുവാനായുള്ള
പ്രതിരോധമോ നിങ്ങൾക്കന്യമായി.
കാലക്രമേണ നിങ്ങളും പോയിടും
നിങ്ങൾ തൻ കാലത്തിലും ലോകത്തും.
അതൊട്ടും ദൂരത്തിലലെന്നു ഓർമിചീടുവിൻ
കാലമേ നിങ്ങൾകൊരു വെളിപാടായി.
സാക്ഷിയായി മുന്നിലിതാ
വൈറസിൻ സംഹാരതാണ്ടവം.