പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/രോഗ പ്രതിരോധത്തിന്റെ വഴികൾ

രോഗ പ്രതിരോധത്തിന്റെ വഴികൾ

ആരോഗ്യം എന്നത് രോഗമില്ലാത്ത അവസ്ഥ മാത്രമല്ല... എന്നാൽ സമ്പൂർണ ശാരീരിക മാനസിക സാമൂഹിക സുസ്ഥിതി കൂടിയാണ് ആരോഗ്യം. പാരമ്പര്യവും പരിതഃസ്ഥിതിയുമാണ് പ്രധാനമായും ആരോഗ്യത്തിന് നിദാനമായ കാര്യങ്ങൾ.. പോഷണക്കുറവും അതിപോഷണവും അമിതാഹാരവും മാനസിക സമ്മർദ്ദനവും കൂടുതൽ അധ്വാനവും ഭക്ഷണക്കുറവും ശുചിയില്ലാത്ത ജീവിതസാഹചര്യങ്ങളും എല്ലാം രോഗം വിളിച്ചു വരുത്തുന്നവ ആണ്. മരുന്നിന്റെ കുറവും അമിത മരുന്നിന്റെ ഉപയോഗവും രോഗം വിളിച്ചു വരുത്താം. പ്രതിരോധമാണ് പ്രധിവിധിയേക്കാൾ ഉത്തമം എന്ന് കേട്ടിട്ടില്ലേ? എന്നാൽ ചില രോഗങ്ങൾ നമ്മിൽ വന്നുകൂടുന്നവയും ഉണ്ട്. എന്നാൽ ചിലതിന്റെ തീവ്രത കുറക്കാൻ സാധിക്കുമായിരിക്കും.. നമുക്ക് ചില കാര്യങ്ങൾ പാലിച്ചാൽ ഒരു പരിധി വരെ രോഗങ്ങൾ തടയാം. 1. ശുചിത്വം പാലിക്കുക:- ഭക്ഷണം കഴിക്കും മുന്നേ കൈ കഴുകുക. പാത്രങ്ങൾ നന്നായി കഴുകുക. വീട് വൃത്തിയായി സൂക്ഷിക്കുക. മാലിന്യങ്ങൾ വലിച്ചെറിയയാതിരിക്കുക.. ഇതുമൂലം പകർച്ചവ്യാധികൾ വരുന്നത് കുറെ തടയാൻ ശ്രമിക്കാം. 2. ശുദ്ധജലം ഉപയോഗിക്കുക:- നല്ല വെള്ളം മാത്രം കുടിക്കാനും, ഭക്ഷണം പാചകം ചെയ്യാനും എടുക്കുക. വെള്ളം തിളപ്പിച്ച് ഉപയോഗിക്കുക. ഇതുമൂലം ജലത്തിലൂടെ പകരുന്ന രോഗങ്ങൾ തടയാൻ നോക്കാം.3. നല്ല പോഷക ഭക്ഷണം ഉറപ്പുവരുത്തുക:- അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. കഴിക്കുന്ന ഭക്ഷണം സമീകൃതമാണെന്ന് ഉറപ്പാക്കുക. കൊഴുപ്പുള്ളതും കൂടുതൽ വറുത്തു മൊരിച്ചതുമായ ആഹാരം ഒഴിവാക്കാൻ ശ്രമിക്കുക. കൂടുതൽ മധുരം ശരീരത്തിന് ആവശ്യമില്ല. 4. വ്യായാമം ചെയ്യാൻ ശീലിക്കുക:- വ്യായാമം ശരീരത്തിന് അത്യാവശ്യമാണ്. രോഗം വന്നാൽ മാത്രമല്ല... രോഗം വരാതിരിക്കാനും വ്യായാമം ആവശ്യമാണ്. ഹൃദയമിടിപ്പ് കൂടുന്നത് ആണ് വ്യായാമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാതെ വീട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതല്ല.. 5. നന്നായുറങ്ങുക:- തലച്ചോറിനും മനസ്സിനും ഉറക്കം അത്യാവശ്യമാണ്. ഓരോ പ്രായത്തിനനുസരിച്ചു നമ്മൾ നന്നായുറങ്ങണം. 6. ധാരാളം വെള്ളം കുടിക്കുക:- വെള്ളം ധാരാളം കുടിച്ചാൽ തന്നെ ആരോഗ്യം വീണ്ടെടുക്കാവുന്നതാണ്. 7. മാനസിക സമ്മർദ്ദം കുറക്കുക:- ആരോഗ്യത്തിൽ, മാനസിക ആരോഗ്യം വളരെ പ്രധാനപെട്ടതാണ്. വളരെ സമ്മർദ്ദമുള്ള ലോകത്താണിപ്പോൾ നാം ജീവിക്കുന്നത്. 8. നല്ല സൗഹൃദങ്ങൾ ഉണ്ടാക്കിയെടുക്കുക:- മാനസിക സന്തോഷത്തിനു അത്യാവശ്യമാണ്. 9. കൃത്യമായി വൈദ്യപരിശോധന നടത്തുക:-നമുക്ക് തന്നെ ചെയ്യിപ്പിക്കാവുന്ന കുറച്ചു രക്തപരിശോധന നടത്തിക്കാവുന്നതാണ്. 10. ആരോഗ്യപാചകം ചെയ്യാൻ ശ്രമിക്കുക:- പോഷകം കൂടുതൽ കിട്ടുന്നതും എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതും വറുത്തതും പൊരിച്ചതുമായ ആഹാരം ഒഴിവാക്കുന്നതും നല്ലതാണ്. വ്യായാമം കുറഞ്ഞ ഈ കാലഘട്ടത്തിൽ പൊതുവെ കലോറി കുറവായ ഭക്ഷണം ഉൾപെടുത്തുക.

SNEHA
9D പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം