ഭൂമിതൻ മിഴികൾ നിറഞ്ഞൊഴുകി
മനുഷ്യർ ചെയ്യുന്ന ക്രൂരതകളാൽ
തണൽ തരുന്ന മരങ്ങൾ നീ വെട്ടിമാറ്റി
ദാഹം ശമിപ്പിച്ച ഉറവകൾ നീ മൂടി
മടിയിൽ ഏറ്റിയ ഭൂമിയെ
തട്ടിയെറിഞ്ഞു മനുഷ്യർ ഭൂമിതൻ
യാതനകൾ ഏറെ വന്നു പതിയെ
ഭൂമി കരഞ്ഞു മനുഷ്യർ ചിരിച്ചു
ഒരുനാൾ അവൾ പക പോകും എന്നറിയാതെ
പീഡനങ്ങൾ തൻ ഉഗ്ര വേദനയാൽ ജ്വലിച്ചു ഭൂമി
വിറച്ചു മനുഷ്യർ പ്രളയമായി കാറ്റായി ഓഖിയായി ചുഴറ്റി
സൂര്യനാൽ ശപിച്ചു എന്നിട്ടും അടങ്ങിയില്ല മനുഷ്യൻ ശൗര്യം
അവസാനം ഇതാ അണുവിനാൽ കേഴുന്ന തൻ മക്കളെ
നിറമിഴികളോടെ നോക്കുന്നു ഭൂമി
സ്നേഹമാം തൻ കൈകളിൽ കോരിയെടുത്ത്
കരുതലാം തണലേകി ചിരിതൂകി നിൽക്കുന്ന ഭൂമി
പൊരുതാം നമുക്ക് അതിജീവിക്കാം അമ്മയാം ഭൂമിയെ
ഇനിയെങ്കിലും പൊതിയാം നമുക്ക് സ്നേഹത്താൽ......