ലോകം നീ ഒരുക്കിയ കണ്ണീർ പുഴയിൽ മുങ്ങി താഴുമ്പോഴും
ഭൂമിയിൽ നീപ്രകമ്പനങ്ങൾ സൃഷ്ടിക്കുമ്പോഴും ഒന്ന് ഓർക്കുക
നിൻ മഹാവലയത്തിൽ നിന്ന് ഞങ്ങളെ കാക്കുവാൻ മാലാഖമാരുണ്ട് വറ്റിവരണ്ട ഭൂമിയിൽ ഉറവ പൊട്ടിയ
കുഞ്ഞരുവിയായ് കത്തിയമർന്ന
കാട്ടിലെതളിരിട്ട പൊൻവസന്തമായ്
അവരുണ്ട് സാന്ത്വനത്തിൻ മാലാഖമാർ ലോകത്തെ വിഴുങ്ങാൻ നീ തയ്യാറെടുക്കുമ്പോഴും നിന്നെയമർത്താനുള്ള
തീ ജ്വാലയുടെ മുൻ
ഒരുക്കത്തിനായ്
മനുഷ്യകുലർ തൻ പോരാട്ടം വെറുതെയാകില്ല ഒറ്റക്കെട്ടായി കരളുറച്ച മനുഷ്യരുടെ മുന്നിലാണ് നിൻ പോരാട്ടമെന്ന് ഓർക്കുക നീ മഹാമാരിയേ