സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

പ്രകൃതി രമണീയമായ ഒരേക്കർ ഭൂമിയിൽ പ്രവർത്തിക്കുന്ന സ്കൂളിൽ മികച്ച ഭൗതികസൗകര്യങ്ങൾ ഒരുക്കപ്പെട്ടിട്ടുണ്ട് . ശിശുസൗഹ്രദ ക്ളാസുമുറികൾ, 20.1 അനുപാതത്തിൽ ടോയ്ലറ്റുകൾ, ഉച്ചഭക്ഷണപരിപാടി കുറ്റമറ്റരീതിയിൽ നടത്തിവരുന്നു. തിളപ്പിച്ചാറ്റിയ കുടിവെള്ളം എല്ലാക്ളാസ്സുകളിലും നൽകിവരുന്നു. സുരക്ഷിതമായ ക്ളാസ്സ് മുറികൾ, ചുറ്റുമതിൽ, ഒരോ ക്ളാസ്സിലും ഫാൻ, എ​ല്ലാ ക്ലാസ്സിലും അനൗൺസ്മെന്റ് സിസ്റ്റം, ഹരിതാഭമായ സ്കൂൾ പരിസരം, ചൈൽഡ് പാർക്ക്, കമ്പ്യൂട്ടർ ലാബ്, ഡോ.സുകുമാർ അഴീക്കോട് സ്മാരക ഗ്രന്ഥാലയം, എൽ പി വിദ്യാർഥികൾക്കായി ഊട്ടുപുര, പൂന്തോട്ടം, പച്ചക്കറിത്തോട്ടം, മത്സ്യക്കുളം ഇവയെല്ലാം സ്കൂളിന്റെ സവിശേഷതകൾ ആണ്.

ഒരേക്കർ ഭൂമി :

ശിശുസൗഹ്രദ ക്ളാസുമുറികൾ :

ടോയിലറ്റ് സൗകര്യങ്ങൾ :

കളിസ്ഥലം :

സയൻസ് ലാബ് :

കമ്പ്യൂട്ടർ ലാബ് :

എല്ലാ ക്ലാസ് റൂമൂകളിലും സ്പീക്കർ സിസ്റ്റം :

ഡോ : സുകുമാർ അഴീക്കോട് സ്മാരക ഗ്രന്ഥാലയം :

റീഡിംഗ് റൂം :

തണൽ മരങ്ങൾ :

സ്റ്റേജ് :

കഞ്ഞിപ്പുര :

ചുറ്റുമതിൽ :

കുടിവെള്ള സൗകര്യം :

സ്കൂളിന്റെ സർവതോമുഖമായ പുരോഗതിയിൽ എസ് എസ് എ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഭൗതികസൗകര്യത്തിന് ഗ്രാമപഞ്ചായത്തിന്റെ പിന്തുണയും ലഭിച്ചുവരുന്നു ഹെഡ്മാസ്റ്റർ, ഒഫീസ് അറ്റൻഡൻറ്, 2 യു പി എസ് എ, 4 എൽ പി എസ് എ, 2 ഭാഷാധ്യാപകർ (അറബി, ഹിന്ദി ) ഉൾപ്പെടെ ആകെ 10 തസതികകളാണ് അനുവതിക്കപ്പെട്ടിട്ടുള്ളത്. ഈ പ്രദേശത്തെ ​ഏകസ്ഥാപനം കാത്തുസംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധരായ ജനങ്ങൾ സ്കൂൾ പ്രവർത്തനത്തിൽ സജീവമായി സഹകരിക്കുന്നു. പി .ടി .എ യുടെ പ്രവർത്തനം മാത്യകാപരമാണ്. പ്രവർത്തനത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നുണ്ടെങ്കിലും സ്ഥലസൗകര്യക്കുറവും കെട്ടിട സൗകര്യക്കുറവും കൂടുതൽ പുരോഗതിക്ക് തടസ്സമാകുന്നു. എങ്കിലും ഈ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയിൽ നിസ്തുലമായ പങ്കുവഹിക്കുന്ന ഈ വിദ്യാലയം മികച്ച നേട്ടങ്ങളുമായി പ്രയാണം തുടരുന്നു.