പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/സയൻസ് ക്ലബ്ബ്-17
സയൻസ് ക്ലബ് ഞങ്ങളുടെ സ്ക്കൂളിൽ വളരെ ഭംഗിയായി പ്രവർത്തിക്കുന്നു. സയൻസ് ക്വിസ്, സയൻസ് എക്സിബിഷൻ തുടങ്ങി വിവിധ പരിപാടികൾ സയൻസ് ക്ലബ്കാരുടെ നേതൃത്വത്തിൽ നടത്തിവരുന്നു. കുട്ടികളിൽ ശാസിത്രഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ തരം പരിപാടികൾ നടത്തി വരാറുണ്ട്. യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിൽ സ്ക്കൂൾ, പഞ്ചായത്ത് , മേഖല തലങ്ങളിൽ നമ്മുടെ സ്ക്കൂളിലെ സയൻസ് ക്ലബിലെ വിദ്യാർത്ഥികൾ സമ്മാനർഹരായി. ശാസ്ത്ര നാടകം ശാസ്ത്ര കവിത പ്രൊജക്ട് തുടങ്ങിയ ഇനങ്ങളിൽ വിദ്യാർത്ഥിനികൾ മികവ് തെളിയിച്ചു.