ജി.എച്ച്. എസ്. എസ്. കൊട്ടോടി

മലയാളത്തിളക്കം

 

പ്രാഥമിക ക്ലാസ്സുകളിലെ ഭാഷാപഠനനിലവാരം ഉയർത്തുന്നതിനുള്ള സവിശേഷ പദ്ധതിയാണ് മലയാളത്തിളക്കം.മലയാളത്തിൽ തിളക്കം നഷ്ടപെട്ടവർക്ക് അത് ആർജ്ജിക്കാനും മലയാളത്തിൽ കൂടുതൽ തിളങ്ങാനും മലയാളത്തിന്റെ തിളക്കം ബോധ്യപ്പെടാനും ഇത് ലക്ഷ്യമിടുന്നു.എല്ലാ കുട്ടികളേയും മലയാളത്തിലൂടെ മെച്ചപ്പെട്ട നിലവാരത്തിലെത്തിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.

ഹലോ ഇംഗ്ലീഷ്

സർവ്വശിക്ഷാ അഭിയാന്റെ (എസ്.എസ്.എ) നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഹലോ ഇംഗ്ലീഷ്.ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠന പ്രവർത്തനങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള പൊതുവിദ്യാലയങ്ങളുടെ നിർണായകമായ ചുവട് വയ്പാണ് ഹലോ ഇംഗ്ലീഷ്. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള പരിപാടിയാണിത്.

ശ്രദ്ധ

 
 

|

 

















ശ്രദ്ധ - റിപ്പോർട്ട്
3,5,8 ക്ലാസുകളിലെ കുട്ടികൾക്കായി തുടങ്ങിയ പ്രത്യേക പഠനാനുഭവ പദ്ധതിയാണ് ശ്രദ്ധ. പഠന പ്രയാസം നേരിടുന്ന ഒാരോ കുട്ടിയ്ക്കും‍‍ അവ൪ക്കാവശ്യമായ പ്രത്യേക പഠനാനുഭവങ്ങൾ നൽകുക എന്ന ലക്ഷ്യം മുൻ നി൪ത്തി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് ശ്രദ്ധ.ഹെഡ്മാസ്റ്റ൪,അധ്യാപക൪,പി.ടി.എ,രക്ഷിതാക്കൾ എന്നിവരുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കിഇതിനായി ആദ്യം കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി അഞ്ചാം ക്ലാസിൽ 18 കുട്ടികളെയും മൂന്നാം ക്ലാസിൽ ഏഴ്കുട്ടികളെയും ഇതിനായി തിരഞ്ഞെടുത്തു.എസ്.ആ൪.ജി യിൽ ച൪ച്ച ചെയ്ത അധ്യാപക൪ക്ക് ചുമതലകൾ കൊടുക്കുകയും രാവിലെ 9മണി മുതൽ 10 മണിവരെയുള്ള സമയം ഇതിനായ് പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു.നി൪ദ്ദേശമനുസരിച്ചുള്ള ഫോ൪മാറ്റിൽ കുട്ടികളുടെ പ്രെഫൈൽ തയ്യാറാക്കി.24-10-2017ന് ശ്രദ്ധ പദ്ധതി ഉദ്ഘാനം ചെയ്തു.28-10-2017ഭാഷയുടെ ഒന്നാം ഏകദിന ക്യാമ്പ് നടന്നു. തുട൪ന്ന് സ്കൂൾ തല ഭാഷാ പ്രവ൪ത്തനങ്ങളും ഇടക്കാല വിലയിരുത്തലും നടന്നു.തുട൪ന്ന് 04-11-2017ന് ശാസ്ത്ര ക്യാമ്പ് നടന്നു അതാത് വിശയം കൈകാര്യം ചെയ്യുന്ന അദ്ധ്യാപക൪ തന്നെ ക്യാമ്പിന് നേതൃത്വം നൽകി തുട൪ന്ന് സ്കൂൾ തല ശാസ്ത്ര പ്രവ൪ത്തനങ്ങള‍‍ും ഇടക്കാല വിലയിരുത്തലും നടന്നു.18-11-17ന് മൂന്നാം ഏകദിന ക്യാമ്പായ ഇംഗ്ലീഷ് ക്യാമ്പ് നടന്നു.തുട൪ന്ന് പ്രവ൪ത്തനങ്ങളും വിലയിരുത്തലും നടന്നു.25-11-2017ന് നാലാം ഏകദിന ക്യാമ്പായ ഗണിത ക്യാമ്പ് നടന്നു.തുട൪ന്ന് ഗണിത പ്രവ൪ത്തനങ്ങളും ഇടക്കാല വിലയിരുത്തലും നടന്നു.07-2-2018ന് പോസ്റ്റ് ടെസ്റ്റ് നടത്തി.മുഴുവ൯ വിദ്യാ൪ത്തികൾക്കും അടിസ്ഥാന ശേഷിവികാസം നേടാ൯ സാധിച്ചു എന്ന് ഉറപ്പ് വരുത്തി.

നവപ്രഭ

 

ഗണമേന്മയുള്ള സെക്കണ്ടറി വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഉറപ്പാക്കുകയാണ് രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA),കേരളയുടെ ലക്ഷ്യം.വ്യത്യസ്ത കാരണങ്ങളാൽ പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികൾക്ക് കൈത്താങ്ങു നൽകി അവരെ പഠനത്തിന്റെ മുഖ്യധാരയിലെത്തിക്കുവാനുള്ള RMSAയുടെ പദ്ധതിയാണ് നവപ്രഭ.പഠനത്തിൽ പിന്നാക്കം നിൽക്കുന്ന ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായാണ് നവപ്രഭ വിഭാവനം ചെയ്തിട്ടുള്ളത്.പഠനപിന്നാക്കാവസ്ഥയെ ന്യൂനതയായി പരിഗണിക്കാതെ പഠിതാക്കൾക്ക് കരുതലും സംരക്ഷണവും നൽകി പഠനപ്രവർത്തനങ്ങളിൽ താല്പര്യവും പഠനപുരോഗതിയും ഉറപ്പുവരുത്തുകയെന്നതാണ് നവപ്രഭ പദ്ധതിയിലൂടെ RMSA ലക്ഷ്യമിടുന്നത്.മാതൃഭാഷ,ഇംഗ്ലീഷ്,ഗണിതം,ശാസ്ത്രം എന്നീ വിഷയങ്ങളിൽ അടിസ്ഥാന ആശയങ്ങൾ ഉറപ്പിക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു.നിശ്ചിത നൈപുണികളും പഠനനേട്ടങ്ങളും കൈവരിക്കാതെ ഉയർന്ന ക്ലാസ്സുകളിൽ എത്തുന്ന പഠിതാക്കൾക്ക് വിഷയാടിസ്ഥാനത്തിൽ പഠനപിന്തുണനൽകി അവർ പഠനനേട്ടങ്ങൾ ആർജ്ജിച്ചുവെന്ന് ഉറപ്പുവരുത്തുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

"https://schoolwiki.in/index.php?title=പഠന_പരിപോഷണ_പദ്ധതികൾ&oldid=523983" എന്ന താളിൽനിന്ന് ശേഖരിച്ചത്