പടനിലം എച്ച് എസ് എസ് നൂറനാട്/അക്ഷരവൃക്ഷം/പ്രത്യാശ

പ്രത്യാശ



ഭീതിയെന്തിനേറെയിങ്ങു
ഭൂതമൊന്നുമല്ലിത്
കരുതലോടെ പൊരുതുമെങ്കിൽ
മായ്ച്ചിടാമീവ്യാധിയെ.....
കൊറോണയാം വിപത്തിനെ !

പ്രളയമന്നുവന്നനാൾ
കൈകോർത്തു നേടി നാടിനെ
എങ്കിലിന്നു കൈകൾ കോർത്തിടാതെ
നീക്കിടാമി വ്യാധിയെ....
കൊറോണയാം വിപത്തിനെ !

ഇന്ന് നാം അകന്നിരിക്കാം
നാളയുടെ ഒരുമക്കായി
നാളെയും വീണ്ടെടുപ്പിനായി...

 

ആര്യ എം. എസ്
10A പടനിലം ഹയർസെക്കന്ററി
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത