പടനിലം എച്ച് എസ് എസ് നൂറനാട്/അക്ഷരവൃക്ഷം/ ആരാണ് വില്ലൻ

ആരാണ് വില്ലൻ

ഇന്നലെവരെ എല്ലാം നമ്മുടെ കൈകളിൽ ഭദ്രം എന്ന് കരുതിയ ഭരണാധിപന്മാരും ഏതു പ്രശ്നത്തിനും തങ്ങളുടെ പക്കലെ പ്രതിവിധിയുള്ളൂ എന്നുകരുതിയ മതനേതാക്കളും ലോകം തന്നെ കൈവിരൽ തുമ്പിൽ എന്നുകരുതിയ ബിസിനസ് പ്രമാണിമാരും ഹോളിവുഡ് സൂപ്പർ താരങ്ങളും കൃഷിക്കാരും കൂലിവേലക്കാരുടെ എല്ലാം അവൻറെ മുന്നിൽ തുല്യർ ചൈനയിൽ വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നു എന്ന് അനുമാനിക്കുന്ന സാർസ് കോവ 2 എന്ന പുതിയ വൈറസാണ് ഈ വില്ലൻ .വാസ്തവത്തിൽ ഇവൻ പുതിയതല്ല എന്ന് ശാസ്ത്രലോകം ലോകം പറയുന്നു . ആദ്യകാലത്ത് ശാസ്ത്രലോകം ഇവനെ അത്ര ഗൗനിച്ചില്ല. പന്തിനെ ആകൃതിയിലുള്ള, തൊട്ടാവാടി പൂ പോലെയുള്ള ഈ വൈറസിനെ സൂര്യകിരീടം (സോളാർ കൊറോണ) എന്ന് വിശേഷിപ്പിക്കുന്നു. കൊറോണ വൈറസ് കുടുംബത്തിൽ 40 ഇനം ഉണ്ടെന്നാണ് കണക്ക്. 2002 ചൈനയിലും ഹോങ്കോങ്ങിലും പൊട്ടിപ്പുറപ്പെട്ട ഇതിനെ ഗൗരവമായി ആയി പഠിക്കാൻ തുടങ്ങിയത് സിവിയർ അക്യുട്ട് റെസ്പിറേറ്ററി സിംഡ്റമിനു കാരണമായത് മാസ് കോവി എന്ന വൈറസാണ് ആണെന്ന് കണ്ടെത്തി .ഒരു ദശാബ്ദത്തിനു ശേഷമാണ് 2012 മദ്ധ്യപൂർവേഷ്യ യിൽ പ്രത്യക്ഷപ്പെടുന്നത്.മേർസ് ബാധിച്ച് നിരവധിപേർ അന്നുമരിച്ചിരുന്നു .പിന്നീട് പ്രത്യക്ഷപ്പെടുന്നത് 2019 ഡിസംബർ 1 ന് ചൈനയിലെ വുഹാനിലാണ്. യഥാർത്ഥത്തിൽ ഇതിൻറെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല . വവ്വാലിൽ നിന്നോ ഈനാംപേച്ചി വഴിയോ മനുഷ്യരിൽ എത്തി എന്ന് വിശ്വസിക്കുന്നു. ഇതിന് വായുവിലൂടെ പടരാൻ ആവില്ല. രോഗിയുടെ യുടെ ശരീര ശരീരശ്റവത്തിലൂടെ യാണ് പുറത്ത് കടക്കുന്നത് .ഇതിന് 23 ഡിഗ്രിയിൽ കൂടുതൽ ചൂട് അതിജീവിക്കാൻ കഴിയില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. സാമൂഹിക അകലം, സമ്പർക്ക വിലക്ക് , സാനിറ്റൈസർ എന്നിവയാണ് ഇതിൻറെ വ്യാപനം തടയാൻ ഉള്ള മാർഗം .മനുഷ്യൻറെ കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത ഈ അതിസൂക്ഷ്മ ജീവിയുടെ മുന്നിൽ ലോകത്തെ എടുത്ത് അമ്മാനമാടിയ മനുഷ്യൻ എത്ര നിസ്സാരൻ.

Aleena
9 A പടനിലം ഹയർസെക്കന്റെറി
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം