'അഞ്ഞൂറ്റിമംഗലം


                           അക്ഷര നഗരിയായ കോട്ടയത്തിന്റെ ഹൃദയായ ഭാഗമായ പാലായിൽ നിന്നും ഏതാണ്ട 12 കിലോമീറ്റര് ദൂരം സഞ്ചരിച്ചാൽ പണക്കാക്കാലം ജംഗ്ഷനിൽ എത്തുന്നു .തുടർന്ന് അവിടുന്ന് പ്ലസ്സനാൾക്കുള്ള റോഡിലേക്ക് തിരിഞ്ഞു 1 കിലോമീറ്റര് ദൂരം സഞ്ചരിച്ച പ്ലസ്സനാൽ കവലയിൽ എത്താം.അവിടെ നിന്നും 5൦൦ മീറ്റർ ദൂരം കാലത്തു കടവിന് പോകുന്ന വഴി മുന്നോട്ട് വന്നാൽ ഇടത്തേക്ക് കൈയ്യൂർ എന്ന സ്ഥലത്തേക്ക് പോകുന്ന വഴി കാണുവാൻ സാദിക്കും.ആ വഴി ഏകദേശം 4 കിലോമീറ്റര് ദൂരം മുന്നോട്ട് വരുമ്പോൾ ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്ന അഞ്ഞൂറ്റിമംഗലം എന്ന പ്രകൃതി രമണീയമായ ഗ്രാമത്തിൽ എത്തിച്ചേരാൻ സാദിക്കും.കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന സാദാരണക്കാരായ ജനങ്ങൾ താമസിക്കുന്ന സ്ഥലമാണ് അഞ്ഞൂറ്റിമംഗലം .അഞ്ഞൂറ്റിമംഗലത്തിന്റെ മുഖ മുദ്രയായി പഞ്ചായത്ത് എൽ പി എസ് തലപ്പലം സ്കൂൾ നിലകൊള്ളുന്നു .സ്കൂളിനോട് ചേർന്ന് തന്നെ അങ്കണവാടിയും സ്ഥിതി ചെയ്യുന്നുണ്ട്.വിശാലമായ സ്കൂൾ ഗ്രൗണ്ടിൽ വൈകിട്ട് ആയി കഴിഞ്ഞാൽ കളിക്കുവാനായി പ്രദേശത്തുള്ള കുട്ടികളുടെ തിരക്കാണ്.പ്രധാ പൊതു മേഖല സ്ഥാപനമായ അഞ്ഞൂറ്റിമംഗലം പോസ്റ്റ് ഓഫീസ് സ്കൂൾ നോട് ചേർന്ന് തന്നെയുള്ള കെട്ടിടത്തിൽ പ്രവർത്തിയ്ക്കുണ്ട് .സാദാരണകാറായ ജനങ്ങൾക്ക് വേണ്ടി ൨ ബസ് സർവീസ് കൽ ഈ വഴി ഉണ്ട് .അവർക്ക് ബസ് കാത്തിരിക്കുന്നതിനായി മനോഹരമായ ഒരു ബസ് കാത്തിരിപ്പു കേന്ദ്രവും എവിടെ സ്ഥിതി ചെയ്യുന്നുണ്ട്.ശരിക്കും പറഞ്ഞാൽ  കൈയ്യൂർ മലനിരകളുടെ അടിവാരം ആണ് അഞ്ഞൂറ്റിമംഗലം എന്ന് വേണമെങ്കിൽ പറയാം .


    പൊതുസ്ഥാപനങ്ങൾ 


1.സ്കൂൾ

2.അങ്കണവാടി

3.പോസ്റ്റോഫീസ്

4.റേഷൻ കട


      വഴികാട്ടി

ഈരാറ്റുപേട്ട ,പാലാ ഭാഗങ്ങളിൽ നിന്നും വരുന്നവർ പനക്കപാലം സ്റ്റോപ്പിൽ ബസ് ഇറങ്ങിയ ശേഷം അവിടെ നിന്നും പ്ലാശനാൽ റൂട്ട്ൽ ഏകദേശം 1.5 കിലോമീറ്റെർ സഞ്ചരിച്ചു പ്ലസ്സനാൽ ജംഗ്‌ഷനിൽ എത്തിയ ശേഷം വലത് വശത്തേക്കുള്ള റോഡിൽ ഏകദേശം 300 മീറ്റർ മുന്നോട്ടു വന്നതിനു ശേഷം ഇടത്തേക്ക് തിരിഞ്ഞു 5 കിലോമീറ്റര് ദൂരം മുന്നോട്ട് വന്നാൽ അഞ്ഞൂറ്റിമംഗലം എന്ന സ്ഥലത്തു എത്താവുന്നതാണ് .

     *  പാലായിൽ നിന്നും പ്രവിത്താനം -കയ്യൂർ വഴി 10 കിലോമീറ്റെർ സഞ്ചരിച്ചാൽ അഞ്ഞൂറ്റിമംഗലത് എത്തിച്ചേരാവുന്നതാണ് 
     
     *  കംപാനിയൻ , കുഴിത്തോട്ട് എന്നിങ്ങനെ 2 ബസ് സർവീസ് കൽ ആണ് നിലവിൽ ഇതു വഴി  ഉള്ളത്.


  ചിത്രശാല