മഴവില്ല്

ആകാശത്തുണ്ടൊരു മാരിവിൽ ചന്തം
ഏഴഴകിൻ നിറവോടെ
അകലെയായ് വിരിയുന്ന
മാരിവിൽ കാണാൻ
എന്തെന്ത് ചന്തമെന്നറിയോ
മാനത്ത് മഴവില്ല് വിരിയുന്ന നേരം
ആടുന്ന മയിലിനും ഏഴു ചന്തം
വേനലിൽ കുളിരായി ചെയ്യും മഴയ്ക്കും
ഹാ എത്ര ചന്തം കൂട്ടുകാരേ
            

അനന്യ ഡി
2 പഞ്ചായത്ത് എൽ പി എസ് ഇളവട്ടം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത