പ്രകൃതീ, നീയെത്ര സുന്ദരി! നീയാണെൻ പ്രിയ കൂട്ടുകാരി. കാറ്റിൻ താളത്തിനൊപ്പം ചാഞ്ചാടിടുന്ന മരങ്ങൾ, കള കള ഗാനം പാടി കുതിച്ചൊഴുകും പുഴകൾ. പുഞ്ചിരിക്കും പൂക്കൾക്കു ചുറ്റും പാറിക്കളിക്കും പൂമ്പാറ്റകൾ. തെളിനീരിൻ ജലാശയത്തിൽ തുള്ളിക്കളിക്കും മീനുകൾ. പച്ചനെൽപ്പാടങ്ങളിൽ തീറ്റി തേടും പറവകൾ . പോയ്മറയുമീ കാഴ്ചകൾ, ഒരു നാളിൽ തിരികെയെത്തുമോ?
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത