ന്യൂ യു പി എസ് ശാന്തിവിള/അക്ഷരവൃക്ഷം/രോഗപ്രതിരോധം/രോഗപ്രതിരോധം
രോഗപ്രതിരോധം
രോഗപ്രതിരോധം ഒരിടത്ത് അരുൺ എന്ന കുട്ടി ഉണ്ടായിരുന്നു .ഒരു വികൃതി കുട്ടിയായിരുന്നു അവൻ. അവൻറെ മുത്തച്ഛൻ അവന് എന്നും പലഹാരങ്ങളും വാങ്ങി കൊടുക്കും. ഒരുനാൾ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം അനുസരിച്ച് ഒരു മഹാമാരിയെ തകർക്കാൻ സർക്കാരിന്ർറെയും നിർദ്ദേശപ്രകാരം അരുണും അവൻറെ കുടുംബ വീട്ടിൽ ഇരുന്നു. അതുകൊണ്ടുതന്നെ മുത്തച്ഛന് പലഹാരം വാങ്ങാൻ കഴിഞ്ഞില്ല. അവൻറെ അമ്മ അവനു ചോറും തോരനും എല്ലാം വച്ച് കൊടുത്തിട്ടും അവൻ അതൊന്നും കഴിച്ചില്ല. പലഹാരം വേണമെന്ന് വാശി പിടിച്ചു അങ്ങനെയിരിക്കെ അവൻറെ നെഴ്സ് ചേച്ചി വീട്ടിൽ വന്നു .പലഹാരങ്ങൾ കഴിക്കുന്നത് ദോഷമാണെന്നും പച്ചക്കറികൾക്ക് കഴിച്ചില്ലെങ്കിൽ രോഗപ്രതിരോധശക്തി കുറയുമെന്നും ആരോഗ്യമാണ് മനുഷ്യന്റെ കരുത്തെന്നും അവനെ പറഞ്ഞ് മനസ്സിലാക്കി. അതിനുശേഷം അവൻ പലഹാരങ്ങൾ ഒക്കെ കഴിക്കുന്നത് കുറച്ചു. അമ്മ ഉണ്ടാക്കുന്ന എല്ലാ പച്ചക്കറികളും ചോറും ഒക്കെ അവൻ ആസ്വദിച്ചു കഴിക്കുമായിരുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |