ന്യൂ യു പി എസ് ശാന്തിവിള/അക്ഷരവൃക്ഷം/തെറ്റുകൾ തിരുത്താം

തെറ്റുകൾ തിരുത്താം

തെറ്റുകൾ തിരുത്താം
എന്തൊരു മനോഹരമീ ഭൂമി
എന്തെല്ലാം ഞാൻ നിനക്ക് തന്നു?
വായുവും ജലവും നിനക്കു കഴിയാൻ വീടും
എല്ലാം ഞാൻ നിനക്കു തന്നിട്ടും
നീയെന്തിനെന്നെ ദ്രോഹിക്കുന്നു
നിനക്ക് പാർപ്പാൻ ഇടം തന്നതാണ് ഞാൻ
ചെയ്ത കുറ്റം ? പറയുവിൻ നീ പറയുവിൻ
നിനക്ക് ശ്വസിക്കാൻ ശുദ്ധവായു തന്നതാണോ
മരങ്ങൾ ചെയ്ത കുറ്റം ?പറയുവിൻ നീ പറയുവിൻ
നീ എനിക്കു തരുന്ന വേദനകൾ ഇരട്ടിയായി
ഞാൻ നിനക്ക് തരും, അത് നീ ഓർക്കുക
ഒരു സൂക്ഷ്മജീവി മാത്രം മതി നിങ്ങളെ
കൊന്നൊടുക്കാൻ!!!!
തെറ്റ് തിരുത്താൻ ഒരു അവസരം ഞാൻ തന്നീടാം
നീയൊരു നല്ല മനുഷ്യൻ ആകുമെന്ന് ഉറപ്പുണ്ടെങ്കിൽ ...

 

അരുണിമ
2 ന്യൂ യു പി എസ് ശാന്തിവിള
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത