മുൻവർഷങ്ങളിലെ സബ് ജില്ല പ്രവ‍ൃത്തിപരിചയ, ശാസ്ത്ര മേളകളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. സബ് ജില്ല കലോൽസവങ്ങളിൽ ക്വിസ്, ദേശഭക്തിഗാനം, പദ്യപാരായണം(ഇംഗ്ലീഷ്, മലയാളം) എന്നിവയിൽ പങ്കെടുത്ത് ഈ സ്കൂളിലെ കുട്ടികൾ മികച്ച ഗ്രേഡുകൾ നേടിയിട്ടുണ്ട്. 2019-20 വർഷത്തെ എൽഎസ്എസ് പരീക്ഷയിൽ ഈ സ്കൂളിലെ ഒരു കുട്ടിക്ക് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്