2023-24 അധ്യയന വർഷത്തിലെ പ്രവർത്തനം: ദേശീയ വായനാദിന മാസാചരണത്തിൻെറ ഭാഗമായി വിദ്യാരംഗം ക്ലബ് സ്കൂൾ തല വായനാക്വിസ് മത്സരം നടത്തുകയുണ്ടായി . സ്പെഷ്യൽ അസംബ്ലിയിൽ പി. എൻ പണിക്കർ അനുസ്മരണം, പുസ്തകപരിചയം, വാക്കുമരം എന്ന പേരിൽ വായനാ കാർഡ് നിർമ്മിച്ച് പ്രദർശനം സംഘടിപ്പിച്ചു. വായനാക്കുറിപ്പ്, വായനാദിന സന്ദേശം, വായന പ്രതിജ്ഞ എന്നിവയും ഉണ്ടായി്രുന്നു. മികച്ച വായനാകാർഡ് മത്സര വിജയികൾക്ക് അസംബ്ലിയിൽ വച്ച് സമ്മാനവും നൽകി. അഖില കേരള വായനാക്വിസ് സ്കൂൾ തല മത്സരം നടത്തുകയുണ്ടായി. കഥ, കവിത, ഉപന്യാസം, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സ്കൂൾ തലത്തിൽ നടത്തപ്പെട്ടു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മലയാളം ലാഡർ ക്ലാസ് നടത്തി വരുന്നു. ബഷീർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. സ്വദേശ് മെഗാ ക്വിസ് സ്കൂൾ തല വിജയികൾ ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ഒൻപതിൽ പഠിക്കുന്ന അമൽകൃഷ്ണയ്ക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം കിട്ടുകയും ചെയ്തു.