നോർത്ത് മേനപ്രം എൽ.പി. സ്കൂൾ ചൊക്ലി മേനപ്രം പ്രദേശത്തിന്റെ വടക്ക് ഭാഗത്ത് 1935ൽ ആണ് നോർത്ത് മേനപ്രം എൽ.പി. സ്കൂൾ സ്ഥാപിച്ചത്. സി എച്ച് ഗോവിന്ദൻ മാസ്റ്റർ ആണ് സ്കൂളിന്റെ സ്ഥാപകനും ആദ്യത്തെ മാനേജറും. ബിലാവില്ലേരി കൂടുംബം സൌജന്യമായി നൽകിയ സ്ഥലത്താണ് സ്കൂൾ നിർമ്മിച്ചത് വയലിന്റെ കരയിൽ തികച്ചും ഗ്രാമാന്തരീക്ഷത്തിലാണ് സ്കൂളിന്റെ കിടപ്പ് സാമ്ബത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന വലിയൊരു ജനവിഭാഗത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിന് വേണ്ടിയാണ് സ്കൂൾ സ്ഥാപിച്ചിട്ടുള്ളത് ആ നിലയിൽ ഈ വിദ്യാലയം ഈ നാടിന്റെ വെളിച്ചമായി ഇന്നും നിലനിൽക്കുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം