നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പ്രകൃതിക്കു കരുത്തായ്
നൊച്ചാട് ഹയർസെക്കണ്ടറി സ്‍കൂൾ എൻ.എസ്.എസ് യൂനിറ്റ്, ക്ലീൻ ഇന്ത്യാ ക്യാമ്പയിന്റെ ഭാഗമായി, ദത്ത് ഗ്രാമത്തിൽ തുണി സഞ്ചികൾ വിതരണം ചെയ്‍തു. സ്‍കൂൾ കലോത്സവത്തോടനുബന്ധിച്ച് സ്‍കൂൾ അങ്കണത്തിൽ നടത്തിയ 'ചായക്കട'യിലൂടെ സ്വരൂപിച്ച തുക ഉപയോഗിച്ച് വാങ്ങിയ തുണി കൊണ്ട് വളണ്ടിയർമാർ സ്വയം തയ്ച്ച സഞ്ചികൾ, ദത്ത് ഗ്രാമത്തിലെ നൂറോളം വീടുകളിൽ വിതരണം ചെയ്‍തു. ഹൈസ്‍കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ തുണി സഞ്ചികൾ സ്‍കൂളിന് സമീപത്തെ കടകളിൽ വിതരണം ചെയ്‍തു.