നേട്ടങ്ങൾ / സി.എൻ.എൻ.ഗേൾസ് ഹൈസ്കൂൾ ചേർപ്പ്
നേട്ടങ്ങൾ
അക്കാദമികരംഗത്തും അക്കാദമികേതരരംഗത്തും അനുബന്ധ മേഖലകളിലുമായി നിരവധി നേട്ടങ്ങൾ വിദ്യാലയത്തിനുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷയിൽ തുടർച്ചയായി നൂറുശതമാനം നേടിവരുന്ന വിദ്യാലയമാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ. എസ്.എസ്. എൽ.സി.ക്ക് മുഴുവൻ വിഷയങ്ങളിലും എ.പ്ലസ്. നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ചേർപ്പ് ഉപജില്ലയിൽ ഒന്നാം സ്ഥാനത്തും തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ മൂന്നാം സ്ഥാനത്തുമാണ് വിദ്യാലയം. വിദ്യാർത്ഥികളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധന വിദ്യാലയത്തിലുണ്ട് എന്നത് വിദ്യാലയ പുരോഗതിയുടെ ദൃഷ്ടാന്തമായി വിലയിരുത്തപ്പെടുന്നു. 2019-20 അദ്ധ്യയനവർഷത്തിൽ 209 വിദ്യാർത്ഥികളായിരുന്നു എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയിരുന്നത്. അതിൽ 100% വിജയവും 43 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ.പ്ലസ്. വിജയവും നേടി. 2020-21 വർഷത്തിൽ ഇത് 232 വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന നിലയിലും 100% വിജയത്തോടൊപ്പം 143 കുട്ടികൾക്ക് എ.പ്ലസ്. വിജയം നേടുന്ന നേട്ടം കൈവരിച്ചു. 2021-22 അദ്ധ്യയന വർഷമായ ഈ വർഷം 254 കുട്ടികളാണ് എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്നത്.
നിവലിൽ 1360 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. വിദ്യാലയത്തിന്റെ സമീപകാല ചരിത്രത്തിൽ ഏറ്റവും കൂടുതൽ എണ്ണം വിദ്യാർത്ഥികൾ ആണ് ഈ വർഷം ഉള്ളതെന്നത് അഭിമാനകരമായ നേട്ടമാണ്. തുടർ വർഷങ്ങളിലും ഇതിന്റെ വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്.
നേട്ടങ്ങളെ പ്രധാനമായും താഴെപ്പറയുംവിധം തരംതിരിക്കാം.
അക്കാദമിക മേഖലയിലെ നേട്ടങ്ങൾ
കായിക മേഖലയിലെ നേട്ടങ്ങൾ
കലാമേഖലയിലെ നേട്ടങ്ങൾ
സാമൂഹ്യമേഖലയിലെ നേട്ടങ്ങൾ
സാഹിത്യ സാംസ്കാരിക മേഖലകളിലെ നേട്ടങ്ങൾ