കണ്‍വീനര്‍ - സിസ്റ്റര്‍ വില്‍സമ്മ മാത്യു പ്രസിഡന്‍റ് -ക്രിസ്റ്റോ ജോസ് വൈസ് പ്രസിഡന്റ് -അമല്‍ ജോസഫ് സെക്രട്ടറി - മരിയ ആന്റണി ജൂണ്‍ 26 - ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് അംഗങ്ങള്‍ ലഹരിവിരുദ്ധ പ്രതിഞ്ജ എടുക്കുകയും ലഹരി വിരുദ്ധ റാലി നടത്തുകയും ചെയ്തു. കാര്‍ട്ടൂണ്‍, പോസ്റ്റര്‍ രചന മത്സരങ്ങള്‍ നടത്തി. ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് പരിസരശുചീകരണം നടത്തുകയും ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. ലഹരി വിരുദ്ധ കലോത്സവങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കുകയും, ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തു. ലഹരി വിരുദ്ധ സന്ദേശങ്ങളും ആശയങ്ങളും ഉള്‍ക്കൊള്ളുന്ന കൈയെഴുത്തു മാസിക ക്ലബ്ബ് അംഗങ്ങള്‍ തയ്യാറാക്കി. ഡിസംബര്‍ ഒന്നിന് എയ്‍‍ഡ്സ് ദിനത്തില്‍ മറ്റ് ക്ലബ്ബുകളുമായി സഹകരിച്ച് ആരോഗ്യ പരിസ്ഥിതി, ലഹരിവിരുദ്ധ ബോധവത്ക്കരണ റാലി നടത്തി.