വ്യക്തി ശുചിത്വം പാലിക്കൂ
വീടും പരിസരവും ശുചിയാക്കൂ
പൊതുസ്ഥലങ്ങൾ ശുചിയാക്കൂ
കിണറും കുളവും ശുചിയാക്കൂ
വൃത്തിയില്ലാ ചുറ്റുപാടിൽ
രോഗം നമ്മെ തേടിവരും
പരിസ്ഥിതിയെ സംരക്ഷിക്കൂ
ശുദ്ധവായു ശ്വസിച്ചീടാം
യാത്രാ വേളകൾ കഴിഞ്ഞ് വന്നാൽ
കയ്യും മുഖവും കഴുകീടൂ
ഭക്ഷണങ്ങൾ അടച്ചു വയ്ക്കൂ
ചൂടോടെ കഴിച്ചീടാം
ശുചിത്വമെന്നും ശീലമാക്കൂ
ജീവൻ സംരക്ഷിച്ചീടൂ