2024-25 അധ്യയനവർഷത്തിൽ എസ്പിസിയുടെ നാലാമത്തെ ബാച്ചിനെ കായിക ക്ഷമത പരീക്ഷയിലൂടെതെരഞ്ഞെടുത്തു.ജൂൺ ആദ്യംതെരഞ്ഞെടുപ്പ് തന്നെ നടത്തുകയുണ്ടായി. ഈ വർഷം എസ്. പി.സി യുടെ എ.സി.പി. ഒ ആയി ശ്രീമതി പ്രിയ ആർ നായരെ തെരഞ്ഞെടുത്തു. എട്ടാം ക്ലാസിൽ നിന്നും 44 കുട്ടികളെ തെരഞ്ഞെടുത്തു. തിരുവല്ല ബി ഐയുടെ നേതൃത്വത്തിൽ എല്ലാ ബുധൻ ശനി ദിവസങ്ങളിൽ പരേഡ് ക്ലാസ്സ് നടത്തിവരുന്നു. പുതുക്കിയ മാനുവൽ പരിചയപ്പെടുത്തുന്നതിനായി സി.പി.ഒ മാർക്ക് മൂന്ന് ദിവസത്തെ ക്ലാസ് ലഭിച്ചു.ലഹരിവിരുദ്ധ പരിപാടിയുടെ ഭാഗമായി എസ്പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ നടത്തി. കൂടാതെ ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിൽ അറിയിക്കുന്നതിനായി സൈക്കിൾ റാലിയും നടത്തി.