ചന്ദ്രൻഈനാദി

പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പരിപാടിയിലേക്ക് വ്യക്തികളെ അന്വേഷിക്കുമ്പോൾ കലാരംഗത്ത് ഏറ്റവും കൂടുതൽ കേട്ടപേരുകൾ നാടക പ്രവർത്തകരുടെതായിരുന്നു. പോയ കാലത്തെ ഗ്രാമീണ കൂട്ടായ്മകളിലും, ക്ലബുകളിലും, വായനശാലയിലുമൊക്കെയായി പിറന്നു വീണ നാടകങ്ങളിൽ തങ്ങളുടെ അഭിനയചാതുരി പ്രകടിപ്പിച്ച് നാടിന്റെ താരങ്ങളായവർ, നാടകമെഴുതിയവർ, സംവിധായകർ......മുഹ്സിൻ കാളികാവ്, രവി, എസ്.കെ ശശി, മൂസ, ചന്ദ്രൻ,സജീവൻ പാറശ്ശേരി തുടങ്ങി നിരവധി പേർ.. നാടകത്തെ, നാടകപ്രവർത്തനങ്ങളെ, അഭിനയത്തെ ജീവനു തുല്യം സ്നേഹിക്കുന്ന #ചന്ദ്രൻ_ഇനാദിയെയാണ് വിദ്യാർഥികൾക്കാദ്യം സന്ദർശിക്കാനായത്.പരിമിതമായ തന്റെ ചുറ്റുപാടിൽ നിന്ന് വളർന്നു വന്ന് തന്റെ അഭിനയശേഷികൊണ്ട് കലാരംഗത്ത് തന്റെതായ വ്യക്തമുദ്ര പതിപ്പിക്കാൻ സാധിച്ച വ്യക്തിയാണ് ചന്ദ്രൻ, കുട്ടികളുടെ ചോദ്യങ്ങൾക്കെല്ലാം ജീവിതാനുഭവങ്ങൾ നിറഞ്ഞ മറുപടി നൽകി, കവിത ചൊല്ലിയും, അഭിനയിച്ചും, മിമിക്രി കാണിച്ചും കുട്ടികളുടെ മനസ്സു കീഴടക്കാൻ അദ്ദേഹത്തിനായി. ഒരു നാടിന്റെ കൂട്ടായ്മയായി പിറവിയെടുത്തിരുന്ന നാടകങ്ങൾ ഇന്നില്ലാതായെങ്കിലും , തെരുവുനാടകങ്ങളിലും മറ്റുമായി അഭിനയരംഗത്ത് ഇപ്പോഴും സജീവമാണ് ചന്ദ്രൻ. കുട്ടിക്കൂട്ടം അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.വിദ്യാർഥി പ്രതിനിധികളായി അൻഷ, ആഷിഖ്, ഷാമിൽ, ഷഹ്മ, റിഫഷെയ്ഖ, നിഖിൽ ചന്ദ്രൻ, അർഷിയ തുടങ്ങിയവർ പങ്കെടുത്തു. അധ്യാപകരായ രജീഷ് നടുവത്ത്, അനിൽ ബി, സോജ.ജി, സുനിത.പി.ആർ തുടങ്ങിയവർ നേതൃത്വം നൽകി.

"https://schoolwiki.in/index.php?title=നാടക_കലാകാരൻ_ചന്ദ്രൻ&oldid=1746996" എന്ന താളിൽനിന്ന് ശേഖരിച്ചത്