നവംബർ മാസത്തെ പ്രവർത്തനങ്ങൾ
നവംബർ12- പത്രവിസ്മയം ഒക്ടോബർ മാസ മത്സരം
ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കിയുള്ള പ്രതിമാസ ക്വിസ് മത്സരപരമ്പരയായ പത്ര വിസ്മയത്തിൻ്റെ ഒക്ടോബർ മാസത്തിലെ മത്സരം നവംബർ 12ന് നടന്നു.
തീർത്ഥ പി കെ ഒന്നാം സ്ഥാനവും ആദിത്ത് കെ രണ്ടാം സ്ഥാനവും നേടി. രമ്യശ്രീ എം വി ആയിരുന്നു ക്വിസ് മാസ്റ്റർ.
നവംബർ14- ശിശുദിനം
ശിശുദിനത്തിൽ പ്രത്യേക അസംബ്ലി കൂടുകയും ഹെഡ്മാസ്റ്റർ ശിശുദിന- നെഹ്റു അനുസ്മരണ സന്ദേശം നൽകുകയും ചെയ്തു.
കുട്ടികളുടെ ഹരിത സഭ
ശിശുദിനത്തിൽ കുട്ടികളുടെ ഹരിത സഭ ചേർന്ന് മാലിന്യ നിർമാർജനം, പ്ലാസ്റ്റിക് മാലിന്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം, തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിശദമായ ചർച്ചകൾ നടത്തി.
നവംബർ21- ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം
പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി നടത്തപ്പെട്ട ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ ആദിത്ത് കെ, തീർത്ഥ പി കെ എന്നിവരടങ്ങിയ ടീമാണ് ഒന്നാം സ്ഥാനം നേടിയത്.
നവംബർ24- യോഗാ പരിശീലനം
കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ 2025-26 വർഷത്തെ 'വിദ്യാലയങ്ങളിൽ കായിക ക്ഷമതാ പരിശീലനം " പദ്ധതി പ്രകാരമുള്ള യോഗാ പരിശീലനം ആരംഭിച്ചു. 8, 9 ക്ലാസ്സുകളിലെ 33 കുട്ടികൾക്കാണ് പരിശീലനം. 30 ദിവസത്തെ പരിശീലനമാണ് നൽകുന്നത്. പ്രധാനധ്യാപകനായ ജിജി കുര്യാക്കോസിൻ്റെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് എം അജയൻ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു. ഇ ടി റീന ടീച്ചർ സ്വാഗതവും വി അനീഷ് സാർ നന്ദിയും പറഞ്ഞു. അമൃത വിവി ആണ് പരിശീലക.
നവംബർ26- പി ടി എ എക്സിക്യൂട്ടിവ് യോഗം
പി ടി എ പ്രസിഡണ്ട് എം അജയൻ്റെ അധ്യക്ഷതയിൽ പി ടി എ എക്സിക്യൂട്ടിവ് യോഗം ചേർന്നു. പ്രിൻസിപ്പൽ ഇൻ ചാർജ് കെ ബിനു, ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ്, MPTA പ്രസിഡണ്ട് സവിത കെ, പി ടി എ വൈസ് പ്രസിഡണ്ട് ഖൈറുന്നീസ വി യു എന്നിവരടക്കം 12 അംഗങ്ങൾ പങ്കെടുത്തു.