പുരാതന ഇന്ത്യയിലെ ഒരു സർവകലാശാലയായിരുന്നു നാളന്ദ. ലോകത്തെ ആദ്യ അന്താ‍രാഷ്ട്ര റെസിഡെൻഷ്യൽ സർവകലാശാലയായി കണക്കാക്കുന്നു[1]. ബുദ്ധമത വൈജ്ഞാനികകേന്ദ്രമായിരുന്ന നാളന്ദ ബിഹാറിന്റെ തലസ്ഥാനമായ പറ്റ്നക്ക് 55 മൈൽ തെക്കുകിഴക്കായാണ്‌ സ്ഥിതി ചെയ്തിരുന്നത്[2]. അഞ്ചാം നൂറ്റാണ്ടിൽ ഗുപ്തസാമ്രാജ്യത്തിനു കീഴിലാണ് നാളന്ദ സർവകലാശാല ജന്മമെടുക്കുന്നത്[1]. ഗുപ്തസാമ്രാജ്യത്തിലെ നരസിംഹഗുപ്തൻ (നരസിംഹബാലാദിത്യൻ) ആണ്‌ ഇത് പണികഴിപ്പിച്ചത്[3]. ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു. ഇവിടെത്തന്നെ താമസിച്ചായിരുന്നു അവർ പഠിച്ചിരുന്നത്. 427 മുതൽ 1197 വരെയുള്ള എണ്ണൂറു വർഷക്കാലത്തോളം നാളന്ദ പ്രവർത്തിച്ചു[2].

പ്രമാണം:Nalanda.jpg
നാളന്ദയിലെ സരിപുത്രസ്തൂപം

സമുച്ചയം, പ്രവർത്തനം

ഒരു കവാടമുള്ളതും ഉയർന്ന മതിലുകൾ കെട്ടി വേർതിരിച്ചതുമായിരുന്നു സർവകലാശാലയുടെ പറമ്പ്. ആയിരക്കണക്കിന് ഗ്രന്ഥങ്ങളുണ്ടായിരുന്ന ഗ്രന്ഥശാല ഒരു ഒമ്പതുനിലക്കെട്ടിടത്തിലായിരുന്നു നിലനിന്നിരുന്നത്[2]. നൂറു പ്രഭാഷണശാലകളുണ്ടായിരുന്ന നാളന്ദയിൽ ഏതാണ്ട് പതിനായിരം വിദ്യാർത്ഥികൾ ഒരേ സമയം പഠിച്ചിരുന്നു. പ്രന്ത്രണ്ടു വർഷത്തെ പാഠ്യപദ്ധതിയായിരുന്നു ഇവിടെയുണ്ടായിരുന്നത്. വിദ്യാഭ്യാസം സൗജന്യവുമായിരുന്നു. സർവകലാശാലയുടെ പ്രവർത്തനത്തിന്‌ നൂറോളം ഗ്രാമങ്ങളിൽ നിന്ന് ധനസഹായം ലഭിച്ചിരുന്നു.[3].

ഷ്വാൻ ത്സാങിന്റെ സന്ദർശനം

ഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി ഷ്വാൻ ത് സാങ് നാളന്ദയിലെത്തുകയും ഇവിടെ അദ്ധ്യയനം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹം നാളന്ദയെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെടുന്നു[4]‌:- ഫലകം:ഉദ്ധരണി

അദ്ധ്യാപകർ

നാളന്ദയിൽ ഒരുകാലത്ത് പ്രധാനാദ്ധ്യാപകനായിരുന്നു ശീലഭദ്രൻ. പാണ്ഡിത്യം മൂലം തെക്കുകിഴക്കേ ഏഷ്യയിൽ മുഴുവൻ അദ്ദേഹം പ്രശസ്തനായിരുന്നു. ശീലഭദ്രന്റെ പ്രശസ്തിയാണ്‌ ഷ്വാൻ ത് സാങിനെ നാളന്ദ സന്ദർശിക്കാൻ പ്രേരിപ്പിച്ച ഘടകം എന്ന് അഭിപ്രായമുണ്ട്. പ്രശസ്ത ബുദ്ധമതചിന്തകനും ആയുർവേദാചാര്യനുമായ നാഗാർജ്ജുനനും നാളന്ദയിലെ അദ്ധ്യാപകനായിരുന്നു[3].

അധ:പതനം

1193-ൽ ബക്തിയാർ ഖിൽജി നാളന്ദാസർവകലാശാസമുച്ചയം ആക്രമിച്ചു കീഴടക്കുകയും തീവക്കുകയും ചെയ്തു. സർവകലാശാല ഒരു നൂറുവർഷം കൂടി നിലനിന്നുവെങ്കിലും അധ:പതനത്തിലേക്ക് കൂപ്പുകുത്തി[2].

അവശിഷ്ടങ്ങൾ

പ്രമാണം:Nalanda seal.jpg
നാളന്ദ സർ‌വകലാശാലയുടെ മുദ്ര

രാജ്‌ഗിറിന് പതിനഞ്ചു കിലോമീറ്റർ ദൂരെയാണ് നാളന്ദയുടെ അവശിഷ്ടങ്ങൾ സ്ഥിതി ചെയ്യുന്നത്. 800 വർഷങ്ങളായി ഈ അവശിഷ്ടങ്ങൾ അങ്ങനെ കിടക്കുന്നു.

ഏകദേശം 1,50,000 ചതുരശ്രമീറ്റർ വിസ്തീർണ്ണത്തിൽ ഈ അവശിഷ്ടങ്ങൾ വ്യാപിച്ചു കിടക്കുന്നു. ഹുയാൻസാങിന്റെ വിവരണം അടിസ്ഥാനമാക്കി നോക്കിയാൽ നാളന്ദയുടെ 90 ശതമാനം ഭാഗവും ഇനിയും ചികഞ്ഞെടുത്തിട്ടില്ല.

നശിച്ച് ആയിരത്തോളം വർഷങ്ങൾക്കു ശേഷം നാളന്ദ സർവകലാശാല ഇന്ന് പുനർനിർമ്മിക്കാനൊരുങ്ങുന്നതായി വാർത്തയുണ്ട്[2].

ഇതും കാണുക

അവലംബം

  1. 1.0 1.1 http://www.nalanda.nitc.ac.in/about/NalandaHeritage.html
  2. 2.0 2.1 2.2 2.3 2.4 ദ് ഹിന്ദു യങ് വേൾഡ് - 2007 ജൂലൈ 27 - താൾ 2 - ആൻഷ്യെന്റ് സീറ്റ് ഓഫ് ലേണിങ് എന്ന തലക്കെട്ടിൽ രമേഷ് സേഠ് എഴുതിയ ലേഖനം
  3. 3.0 3.1 3.2 സുകുമാർ അഴീക്കോട് (1993). "5-വിദ്യാഭ്യാസം" (in മലയാളം). ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. pp. 115-116. ISBN 81-7130-993-3. 
  4. "CHAPTER 10 - TRADERS, KINGS AND PILGRIMS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 105-106. ISBN 8174504931. http://www.ncert.nic.in/textbooks/testing/Index.htm. 

കുറിപ്പുകൾ

ഫലകം:India-hist-stub

bn:নালন্দা মহাবিহার বিশ্ববিদ্যালয় cs:Nálanda de:Nalanda en:Nalanda eo:Nalando es:Nalanda et:Nālandā fr:Nâlandâ hi:नालंदा id:Nalanda it:Nālandā ja:ナーランダ ko:날란다 nl:Nalanda pl:Nalanda pt:Nalanda ru:Наланда sv:Nalanda ta:நாளந்தா te:నలందా th:นาลันทา zh:那烂陀寺


"https://schoolwiki.in/index.php?title=നളന്ദ&oldid=394448" എന്ന താളിൽനിന്ന് ശേഖരിച്ചത്