നരിക്കാട്ടേരി എൽ വി എൽ പി എസ്/ചരിത്രം
പുറമേരി പഞ്ചായത്തിലെ 5 -വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പ്രാദേശികമായി ചാത്തോത്ത് സ്കൂൾ എന്നറിയപ്പെടുന്ന
നരിക്കാട്ടേരി എൽ വി എൽ പി സ്കൂൾ .ലക്ഷ്മീവിലാസം ഗേൾസ് സ്കൂൾ എന്ന പേരിലായിരുന്നു സ്ഥാപനകാലഘട്ടത്തിൽ
ഇതറിയപ്പെട്ടിരുന്നത് .നാട്ടിലെ അറിയപ്പെടുന്ന വിഷവൈദ്യനും പൗരമുഖ്യനുമായിരുന്ന കുരുമ്പേരി കുഞ്ഞിരാമൻ അടിയോടിയാണ് ഈ വിദ്യാലയത്തിന്റ
സ്ഥാപകൻ .1941 നവമ്പർ 17 അന്നത്തെ തലശ്ശേരി സബ്ബ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ആയിരുന്നു ഈ വിദ്യാലയം ഉദ്ഘാടനം ചെയ്തത് .ഗേൾസ്
സ്കൂൾ ആയിട്ടായിരുന്നു അംഗീകാരം കിട്ടിയതെങ്കിലും ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചിരുന്നു .വിദ്യാലയാരംഭ ഘട്ടത്തിൽ നാട്ടിൽ പരിശീലനം
ലഭിച്ച അധ്യാപകരില്ലാത്തതിനാൽ ജില്ലാ ബോർഡിൽ നിന്നും പിരിഞ്ഞ ശ്രീമതി കെ ചീരുവിനെ പ്രധാനാധ്യാപികയായി നിയമിച്ചു .പെരുമുണ്ടശ്ശേരിയിലെ
പൗരമുഖ്യനായ കുയ്യാലിൽ കുട്ടിമാസ്റ്റർ ആയിരുന്നു മറ്റൊരു അധ്യാപകൻ .ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥിനി വടക്കയിൽ കുഞ്നമ്പ്യാരുടെ
മകൾ ജാനകിയായിരുന്നു .തുടക്കത്തിൽ 77 കുട്ടികൾ പഠനം നടത്തിയതായി രേഖകളിൽ കാണുന്നുണ്ട് .